ഗൃഹനാഥനെ മണൽക്കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി
Thursday, December 6, 2018 10:42 PM IST
ത​ല​യോ​ല​പ്പ​റ​ന്പ്: ഗൃ​ഹ​നാ​ഥ​നെ മ​ണ​ൽക്കുഴി​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​മ്മ​നാ​ക​രി പു​ളി​ക്കി​ത്ത​റ​യി​ൽ പി.​എ​സ്. സാ​ബു (53)നെ ​ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ചെ​മ്മ​നാ​ക​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള മ​ണ​ൽ ക്കുഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ന്ത​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ പോ​കാ​റു​ള്ള​തി​നാ​ൽ വീ​ട്ടി​ൽ സ്ഥി​ര​മാ​യി എ​ത്താ​ത്ത​തി​നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി ഇ​യാ​ളെ കാ​ണാ​താ​യി​ട്ടും തി​ര​ക്കി​യി​രു​ന്നി​ല്ല.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ണ​ൽ കു​ഴി​ക്ക് സ​മീ​പം ഇ​ല​ക്ട്രി​ക് വ​യ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം മ​ണ​ൽ​ക്കു​ഴി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ണ​ൽ കു​ഴി​ക്ക് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്ന് പോ​കു​ന്ന വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും വ​യ​ർ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ച്ച് മ​ണ​ൽ​ക്കു​ഴി​യി​ൽ നി​ന്നും മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് മ​ണ​ൽ​ക്കു​ഴി​യി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. അ​മ്മ: സു​ലോ​ച​ന. ഭാ​ര്യ: ല​ളി​ത മ​ക്ക​ൾ: സ​യ​ന, സ​ന്തു. മ​രു​മ​ക​ൻ: റെ​ജി​.