എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന്
Thursday, December 6, 2018 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രി​സ്ഥി​തി പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന കൈ​ത​കൃ​ഷി ലോ​ബി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ ശ്ര​മ​മെ​ന്ന് കെ​ടി​യു​സി- എം ​കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി. പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രി​ൽ ഏ​റെ​യും റ​ബ​ർ ക​ർ​ഷ​ക​രാ​ണ്. റ​ബ​ർ കൃ​ഷി നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും സ​ബ്സി​ഡി ന​ൽ​ക​രു​തെ​ന്നു​മു​ള്ള നി​യ​മ​സ​ഭ​യി​ലെ എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​ത് കൈ​ത​കൃ​ഷി ലോ​ബി​യു​മാ​യു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്നും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് പെ​രു​മാ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ആ​രോ​പി​ച്ചു.

റ​ബ​ർ ക​ർ​ഷ​ക​രെ അ​വ​ഹേ​ളി​ക്കു​ന്നെ​ന്ന്

പൊ​ൻ​കു​ന്നം: കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​രെ അ​വ​ഹേ​ളി​ക്കു​ക​യും ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യു​ന്ന പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന ക​ർ​ഷ​ക​രു​ടെ വോ​ട്ട് വാ​ങ്ങി വി​ജ​യി​ച്ച ഒ​രാ​ൾ​ക്ക് ഭൂ​ഷ​ണ​മ​ല്ലെ​ന്നും യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് അ​ൻ​ഡ്രൂ​സ്. യൂ​ത്ത് ഫ്ര​ണ്ട് -എം ​കാ​ഞ്ഞി​ര​പ്പ​ള്ളി - ചി​റ​ക്ക​ട​വ് സം​യു​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​യിം​സ് പെ​രു​മാ​കു​ന്നേ​ൽ, ലാ​ജി മാ​ട​ത്താ​നി​ക്കു​ന്നേ​ൽ, അ​ജു പ​ന​ക്ക​ൽ, ഷാ​ജി പു​തി​യാ​പ​റ​മ്പി​ൽ, ജി​ജോ കാ​വാ​ലം, രാ​ഹു​ൽ ബി. ​പി​ള്ള, ഫി​നോ പു​തു​പ​റ​മ്പി​ൽ, റോ​യി പ​ന്തി​രു​വേ​ലി​ൽ, ജോ​ർ​ജ്കു​ട്ടി പൂ​ത​ക്കൂ​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...