അ​ഖി​ല കേ​ര​ള സ​യ​ൻ​സ് ക്വി​സ്
Thursday, December 6, 2018 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത അ​ക്കാ​ദ​മി​ക്ക് കൗ​ൺ​സി​ലി​ന്‍റെ​യും സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള സ​യ​ൻ​സ് ക്വി​സ്, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ നാ​ളെ രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ അ​ഖി​ല കേ​ര​ള ബാ​ല​ശാ​സ്ത്ര പ്ര​തി​ഭാ ക്വി​സ്, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ഡോ. ​ലി​റ്റി ജെ​യിം​സ് മെ​മ്മോ​റി​യ​ൽ അ​ഖി​ല കേ​ര​ള സ​യ​ൻ​സ് ക്വി​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ അ​ഖി​ല കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​യ​ൻ​സ് ക്വി​സ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
Loading...
Loading...