ഏന്തയാർ: സെന്റ് മേരീസ് (വേളാങ്കണ്ണിമാതാ) തീർഥാടന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനു തുടക്കമായി. 10നു തിരുനാൾ സമാപിക്കും. ഇന്ന് രാവിലെ ആറിന് ആരാധന, 6.30നും വൈകുന്നേരം 4.30നും വിശുദ്ധകുർബാന, അഞ്ചിന് ജപമാല റാലി, 5.30ന് മുതിർന്നവരെ ആദരിക്കൽ. നാളെ രാവിലെ 6.15ന് ജപമാല, 6.30ന് വിശുദ്ധകുർബാന, നൊവേന, 9.15ന് ജപമാല, 9.30ന് വിശുദ്ധകുർബാന, വൈകുന്നേരം 5.45ന് പ്രദക്ഷിണ സംഗമം, വാഴ്വ്. 6.15ന് വിശുദ്ധകുർബാന, നൊവേന - ഫാ. സ്കറിയ മലമാക്കൽ. ഒന്പതിന് രാവിലെ 6.15ന് ജപമാല, 6.30ന് വിശുദ്ധകുർബാന, സന്ദേശം, നൊവേന. 9.45ന് തിരുനാൾകുർബാന - ഫാ. ജയിംസ് പന്നാംകുഴിയിൽ, 11.30ന് തിരുനാൾ പ്രദക്ഷിണം, ഒന്നിന് നേർച്ച സദ്യ. 10ന് വൈകുന്നേരം നാലിന് ജപമാല, 4.15ന് വാഹന വെഞ്ചെരിപ്പ്, 4.30ന് വിശുദ്ധകുർബാന, സെമിത്തേരി സന്ദർശനം, സ്നേഹവിരുന്ന്, ആറിന് കൊടിയിറക്ക്.