ഇ​രു​പ​ത്താ​റാം​മൈ​ൽ പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് വീ​ണ്ടും ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
Thursday, December 6, 2018 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി- എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രു​പ​ത്താ​റാം മൈ​ൽ പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ാടെ​യാ​ണ് പ​ല​ത്തി​ന്‍റെ സ​മീ​പം വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സും തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കു​ഴി​യു​ടെ ഉ​ൾ​ഭാ​ഗം പൊ​ള്ള​യാ​ണോ​യെ​ന്നു പ​രി​ശോ​ധി​ച്ചു. പി​ന്നീ​ട്, രാ​ത്രി​യോ​ടെ പാ​റ​മ​ട​യി​ലെ മ​ക്ക് നി​ര​ത്തി കു​ഴി അ​ട​യ്ക്കു​ക​യും ഗ​താ​ഗ​തം പു​നഃ​സ്ഥ​പി​ക്കു​ക​യും ചെ​യ്തു.
മു​ന്പും പ​ല​ത​വ​ണ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 2017 സെം​പ്റ്റം​ബ​റി​ൽ പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ തൂ​ണു​ക​ളു​ടെ ക​ല്ലു​ക​ൾ ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി​ക്ക് കാ​ര​ണ​മാ​യ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ ക​രി​ങ്ക​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച​വ​യാ​ണ്. ഇ​വ​യി​ൽ ഒ​രു തൂ​ണി​ന്‍റെ ഒ​രു വ​ശ​ത്തെ ക​ല്ലു​ക​ൾ ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു. അ​ടു​ത്ത തൂ​ണി​ന്‍റെ ക​ല്ലു​ക​ൾ ഇ​ടി​യാ​റാ​യ നി​ല​യി​ലു​മാ​യി​ലാ​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​ന്പ് പാ​ല​ത്തി​ന് മു​ക​ളി​ൽ ടാ​റിം​ഗ് പൊ​ളി​ഞ്ഞ് വ​ൻ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ കു​ഴി താ​ത്ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സി​ന്‍റെ റോ​ഡ് സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ മാ​തൃ​കാ റോ​ഡാ​യി പ്ര​ഖ്യാ​പി​ച്ച റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള പാ​ല​മാ​ണ് അ​പ​ക​ട​സ്ഥി​തി​യി​ലാ​യി​രി​ക്കു​ന്ന​ത്. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ, യാ​തൊ​രു ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ വ​ർ​ഷം ശ​ബ​രി​മ​ല സീ​സ​ൺ ആ​യ​തി​നാ​ൽ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ​ക്ക് അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി പാ​ലം ബ​ല​പ്പെ​ടു​ത്തു​ക​യാ​രി​രു​ന്നു. സീ​സ​ണി​നു ശേ​ഷം പാ​ലം പു​തു​ക്കി പ​ണി​യാ​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. പീ​ന്നീ​ട് 2017 ഒ​ക്ടോ​ബ​റി​ൽ സ​ർ​ക്കാ​രി​ന്‍റെ പാ​ലം പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ളി​ൽ​പ്പെ​ടു​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് വേ​ണ്ടി​വ​രു​ന്ന തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്റ്റി​മേ​റ്റു സ​മ​ർ​പ്പി​ച്ചി​ട്ടും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, പാ​ലം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പു​തു​ക്കി പ​ണി​യു​മെ​ന്ന് എം​എ​ൽ​എ​യും പൊ​തു​മ​രാ​മ​ത്തും ഉ​റ​പ്പു ന​ൽ​കി​രു​ന്നു. പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ലേ​ക്കു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നി​യ​ർ എ.​എ​ൻ. ജീ​വ​രാ​ജി​നോ​ട് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നീ​യ​ർ പാ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും​ചെ​യ്തു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പാ​ലം ത​ക​ർ​ന്നാ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ താ​ത്കാ​ലി​ക​മാ​യി ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് 2017ൽ ​ന​ട​ത്തി​യ​ത്. ക​രി​ങ്ക​ൽ നി​ർ​മി​ത​മാ​യ പാ​ല​ത്തി​ന്‍റെ മൂ​ന്ന് തൂ​ണു​ക​ളും ത​ക​രാ​റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ പാ​ലം അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്.
Loading...
Loading...