വി​ത്തു​തേ​ങ്ങ സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ൻ നേ​ര​മാ​യി
Thursday, December 6, 2018 10:08 PM IST
പൊ​ൻ​കു​ന്നം: ക​ർ​ഷ​ക​ർ​ക്ക് സ്വ​യം തെ​ങ്ങി​ൻ​തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ വി​ത്തു​തേ​ങ്ങ സം​ഭ​രി​ക്കാ​ൻ കാ​ല​മാ​യി. ഡി​സം​ബ​ർ അ​വ​സാ​ന ആ​ഴ്ച മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​മാ​ണ് വി​ത്തു​തേ​ങ്ങ സം​ഭ​ര​ണ​ത്തി​നു​ള്ള ന​ല്ല അ​വ​സ​ര​മെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ ത​ന​ത് ഇ​ന​ങ്ങ​ളു​ടെ സ​ങ്ക​ര​ത്തി​ലൂ​ടെ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള തെ​ങ്ങു​ക​ൾ കൃ​ഷി ചെ​യ്യ​ണ​മെ​ന്നാ​ണ് കാ​ർ​ഷി​ക വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം. ന​ല്ല തെ​ങ്ങി​ൻ തൈ​ക​ൾ ല​ഭ്യ​മാ​കാ​ൻ കൃ​ഷി​വ​കു​പ്പി​നെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ങ്കി​ലും പ​ല​പ്പോ​ഴും യ​ഥാ​സ​മ​യം തൈ ​ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ന​ഴ്‌​സ​റി​ക​ളെ ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​ഞ്ഞൂ​റു രൂ​പ​യി​ലേ​റെ ന​ൽ​കി തൈ ​വാ​ങ്ങു​ന്ന​തി​ന് പ​ക​രം ക​ർ​ഷ​ക​ർ​ക്ക് ന​ല്ല വി​ത്തു​തേ​ങ്ങ​യു​ണ്ടെ​ങ്കി​ൽ സ്വ​യം തൈ ​ഉ​ത്പാ​ദി​പ്പി​ക്കാം.
25 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്രാ​യ​മു​ള്ള തെ​ങ്ങി​ൽ നി​ന്നു വേ​ണം വ​വി​ത്തു​തേ​ങ്ങ ശേ​ഖ​രി​ക്കാ​ൻ. ചു​വ​ടു​മു​ത​ൽ മു​ക​ൾ വ​രെ ഒ​രേ വ​ണ്ണ​ത്തി​ലു​ള്ള ത​ടി​യാ​വ​ണം. മു​പ്പ​തി​ൽ കു​റ​യാ​ത്ത ആ​രോ​ഗ്യ​മു​ള്ള ഓ​ല​ക​ൾ ഒ​രേ സ​മ​യ​ത്തു​ണ്ടാ​വ​ണം.
ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള​തും പൊ​തി​ച്ചാ​ൽ 600 ഗ്രാ​മി​ൽ കു​റ​യാ​ത്ത ഭാ​ര​മു​ള്ള​തും ശ​രാ​ശ​രി 150 ഗ്രാ​മി​ൽ കു​റ​യാ​ത്ത കൊ​പ്ര​യും ല​ഭി​ക്കു​ന്ന തേ​ങ്ങ​ക​ളാ​ണ് വി​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. തേ​ങ്ങ താ​ഴെ വീ​ഴാ​തെ കു​ല​യോ​ടെ കെ​ട്ടി​യി​റ​ക്ക​ണം. മാ​തൃ​വൃ​ക്ഷ​ത്തി​ന്‍റെ ഗു​ണ​ങ്ങ​ൾ കാ​ണി​ക്കി​ല്ലെ​ന്ന​തി​നാ​ൽ കാ​ലി​ത്തൊ​ഴു​ത്ത്, കു​ള​ങ്ങ​ൾ, ബ​ണ്ടു​ക​ൾ എ​ന്നി​വ​യ്ക്ക​ടു​ത്ത് വ​ള​രു​ന്ന തെ​ങ്ങു​ക​ളി​ൽ നി​ന്ന് വി​ത്തു​തേ​ങ്ങ​യെ​ടു​ക്കാ​റി​ല്ല.