വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ വി​പ്ല​വം സൃ​ഷ്ടി​ച്ച ന​വോ​ത്ഥാ​ന നാ​യ​ക​ൻ: ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ
Thursday, December 6, 2018 10:04 PM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ൽ ജാ​​തീ​​യ​​മാ​​യ വി​​വേ​​ച​​ന​​ങ്ങ​​ളെ​​യും അ​​നാ​​ചാ​​ര​​ങ്ങ​​ളെ​​യും ത​​ക​​ർ​​ക്കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ വി​​പ്ല​​വം സൃ​​ഷ്ടി​​ച്ച ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​നാ​​ണ് വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നെ​​ന്ന് ഡോ. ​​കെ.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ. ദ​​ർ​​ശ​​ന അ​​ന്താ​​രാ​​ഷ്‌​​ട്ര പു​​സ്ത​​ക​​മേ​​ള​​യി​​ൽ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ സാം​​സ്കാ​​രി​​ക സം​​ഭാ​​വ​​ന​​ക​​ൾ എ​​ന്ന സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജാ​​തി​​മ​​ത പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ അ​​ണി​​നി​​ര​​ത്തു​​ന്ന​​തി​​ലൂ​​ടെ​​യ​​ല്ല സ​​മൂ​​ഹ​​ത്തി​​ലെ പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രെ​​യും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ ഉ​​യ​​ർ​​ത്തു​​ന്ന​​തി​​ലൂ​​ടെ​​യാ​​ണ് യ​​ഥാ​​ർ​​ഥ ന​​വോ​​ത്ഥാ​​നം സം​​ജാ​​ത​​മാ​​കു​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​ഫ. കെ. ​​എ​​സ്. ഇ​​ന്ദു ചാ​​വ​​റ സ്മാ​​ര​​ക പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

അ​​ക്ഷ​​ര സ്ത്രീ ​​സെ​​മി​​നാ​​റി​​ൽ ഡോ. ​​ആ​​നി​​യ​​മ്മ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഒ.​​വി. വി​​ജ​​യ​​ൻ അ​​വാ​​ർ​​ഡ് ജേ​​താ​​വ് ഉ​​ഷാ​​കു​​മാ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ല​​തി​​കാ സു​​ഭാ​​ഷ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. നീ​​ത ന​​ട​​രാ​​ജി​​ന്‍റെ മേ​​ക്ക് ലൈ​​ഫ് ബ്യൂ​​ട്ടി​​ഫു​​ൾ, പ​​ട്ടു​​സാ​​രി എ​​ന്നീ പു​​സ്ത​​ക​​ങ്ങ​​ൾ നി​​ഷ ജോ​​സ് കെ. ​​മാ​​ണി​​യും ഡോ.​​ആ​​നി​​യ​​മ്മ ജോ​​സ​​ഫി​​ന്‍റെ കേ​​സ​​രി അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച ഈ ​​തു​​രു​​ത്തി​​ൽ ഞാ​​ൻ ത​​നി​​യെ എ​​ന്ന നോ​​വ​​ൽ ല​​തി​​ക സു​​ഭാ​​ഷും പ്ര​​കാ​​ശ​​നം ചെ​​യ്തു. ഡോ. ​​പോ​​ൾ മ​​ണ​​ലി​​ൽ, ഡോ. ​​പി. ജ്യോ​​തി​​മോ​​ൾ എ​​ന്നി​​വ​​ർ പു​​സ്ത​​ക​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി. ഡോ. ​​വി.​​ടി. ജ​​ല​​ജ​​കു​​മാ​​രി, പ്ര​​ഫ. ലീ​​ലാ മേ​​രി കോ​​ശി, ഡോ. ​​കു​​ഞ്ഞ​​മ്മ ജോ​​ർ​​ജ്, ഏ​​ലി​​യാ​​മ്മ കോ​​ര, പ്ര​​ഫ. വി. ​​സി​​നി, നാ​​ണി​​ക്കു​​ട്ടി, ര​​മ​​ണി​​യ​​മ്മാ​​ൾ, സി​​ജി​​ത അ​​നി​​ൽ, ലാ​​ലി സാ​​ബു, മാ​​ലാ കാ​​ലാ​​ക്ക​​ൽ, വി​​ന​​യ​​ശ്രീ, സു​​ജാ​​ത ശ്രീ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കൈ​​ന​​ക​​രി ഷാ​​ജി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ബേ​​ബി കു​​ഴി​​യാ​​നി​​മ​​റ്റം, എ​​ൽ.​​കെ. ഏ​​റ്റു​​മാ​​നൂ​​ർ എ​​ന്നി​​വ​​രു​​ടെ പു​​സ്ത​​ക​​ങ്ങ​​ളും പ്ര​​കാ​​ശി​​പ്പി​​ച്ചു. ഡോ. ​​സെ​​ൽ​​വി സേ​​വ്യ​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ വി​​നു ഏ​​ബ്ര​​ഹാ​​മി​​ന്‍റെ ക​​ഥാ​​വാ​​യ​​ന​​യും ന​​ട​​ത്തി. തു​​ട​​ർ​​ന്ന് ക​​ലാ​​സ​​ന്ധ്യ​​യി​​ൽ നാ​​ട​​ൻ​​പാ​​ട്ട് അ​​ര​​ങ്ങേ​​റി.

ഇ​​ന്ന് ന​​ട​​ക്കു​​ന്ന മാ​​ധ്യ​​മ സെ​​മി​​നാ​​റി​​ൽ വാ​​ർ​​ത്ത​​യി​​ലെ സ​​ത്യ​​വും മി​​ഥ്യ​​യും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ച​​ർ​​ച്ച ന​​ട​​ക്കും. എ. ​​സ​​ഹ​​ദേ​​വ​​ൻ മോ​​ഡ​​റേ​​റ്റ​​റാ​​കും. പ്ര​​ഫ. മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ്ണ പി​​ള്ള വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും. ഉ​​ച്ച​​യ്ക്കു​​ശേ​​ഷം ഗാ​​ന്ധി വി​​ചാ​​ര​​സ​​ത്രം ഉ​​ദ്ഘാ​​ട​​ന യോ​​ഗം. തു​​ട​​ർ​​ന്ന് ഗാ​​ന്ധി​​ജി​​യു​​ടെ 150-ാം ജ​​ന്മ​​വാ​​ർ​​ഷി​​കം കെ. ​​സി. ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇ​​മാം താ​​ഹാ മൗ​​ല​​വി, ഡോ. ​​ജോ​​സ് പാ​​റ​​ക്ക​​ട​​വി​​ൽ, റ​​വ. ഡോ. ​​ജോ​​ണ്‍ തോ​​മ​​സ് ക​​രി​​ങ്ങാ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ക​​ലാ​​സ​​ന്ധ്യ​​യി​​ൽ ഡ്രീം ​​സെ​​റ്റേ​​ഴ്സ് സ്മാ​​ർ​​ട്ട് ടീ​​ൻ പേ​​ഴ്സ​​ണാ​​ലി​​റ്റി കോ​​ണ്ട​​സ്റ്റ​​ും ന​​ട​​ത്തും.