മൂ​ന്നാം​ക​ണ്ണ് തുറന്നു: നിരവധിപ്പേർ കുടുങ്ങി
Thursday, November 8, 2018 10:05 PM IST
തൊ​ടു​പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ മൂ​ന്നാം​ക​ണ്ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ​യും നി​ര​ത്തു​ക​ളി​ൽ കാ​മ​റ പ​രി​ശോ​ധ​ന ന​ട​ന്നു. സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ അ​ഞ്ചു കേ​സു​ക​ൾ ചാ​ർ​ജു ചെ​യ്തു. ലെ​സ​ൻ​സ് ഇ​ല്ലാ​തെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ​യും ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ​യും യാ​ത്ര ചെ​യ്ത​തി​നു​ൾ​പ്പെ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ചി​ല കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യ​വ​രെ താ​ക്കീ​തു ന​ൽ​കി വി​ട്ട​യ​ച്ചു. കാ​മ​റ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും കു​ടു​ങ്ങി.
ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളോ​ട് ഇ​ന്ന് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേശം ന​ൽ​കി​യ​താ​യി ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​ശ​ങ്ക​ര​ൻ​പോ​റ്റി അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും കാ​മ​റ നി​രീ​ക്ഷ​ണ​വും ഷാ​ഡോ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Loading...
Loading...