കു​ന്ന​ത്തൂ​ര്‍​ പാ​ടി മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ
Friday, December 15, 2017 3:22 PM IST
പ​യ്യാ​വൂ​ർ: മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഢ​സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ര്‍​പാടി​യി​ലെ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. ഇ​നി ഒ​രു​മാ​സ​ക്കാ​ലം ഇ​വി​ടെ ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്. സ്ഥി​രം മ​ട​പ്പു​ര​യും ക്ഷേ​ത്രസ​ങ്കേ​ത​ങ്ങ​ളു​മി​ല്ലാ​ത്ത പാ​ടി​യി​ല്‍ പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് തി​രു​വ​പ്പ​ന ഉ​ത്സ​വം. ഗു​ഹാ​ക്ഷേ​ത്രം എ​ന്ന് അ​ര്‍​ഥ​മു​ള്ള മ​ട​പ്പു​ര കു​ന്ന​ത്തൂ​ര്‍​പാ​ടി അ​ന്നും ഇ​ന്നും ഗു​ഹാക്ഷേ​ത്രം ത​ന്നെ. കാ​ട്ട് ക​മ്പും, ഞെ​ട്ടി​യോ, ഈ​റ്റ​യോ കൊ​ണ്ട് നി​ര്‍​മി​ക്കു​ന്ന താ​ത്കാ​ലി​ക മ​ട​പ്പു​ര​യാ​ണ് കു​ന്ന​ത്തൂ​ര്‍​പാ​ടി​യി​ല്‍.
സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്ന് മൂ​വാ​യി​രം അ​ടി മു​ക​ളി​ലാ​ണ് കു​ന്ന​ത്തൂ​ര്‍​മ​ല. വ​ര്‍​ഷ​ത്തി​ല്‍ തി​രു​വ​പ്പ​ന ഉ​ത്സ​വം ന​ട​ക്കു​ന്ന ഒ​രു​മാ​സം മാ​ത്ര​മാ​ണ് വ​നാ​ന്ത​ര​ത്തി​ലെ ദേ​വ​സ്ഥാ​ന​ത്തേ​ക്ക് ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം. ഏ​രുവേ​ശി പു​ഴ​യി​ലെ തി​രു​നെ​റ്റി​ക്ക​ല്ലി​ല്‍ നി​ന്ന് പാ​ടി​ക്കു​റ്റി അ​ന്ത​ര്‍​ജ​ന​ത്തി​ന് കി​ട്ടി​യ ശി​ശു​വാ​യ മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഢ സ്ഥാ​ന​മാ​ണി​ത്. മു​ത്ത​പ്പ​ന്‍റെ പ്ര​കൃ​തി​യോ​ട​ണ​ങ്ങി​യ ജീ​വി​തം പോ​ലെ​യാ​ണ് കു​ന്ന​ത്തൂ​ര്‍​പാടി​യി​ലെ എ​ല്ലാ ച​ട​ങ്ങു​ക​ളും. ഈ​റ്റ പ​ന്ത​ങ്ങ​ള്‍ വെ​ളി​ച്ചം തൂ​കു​ന്ന തി​രു​മു​റ്റ​ത്താ​ണ് തി​രു​വ​പ്പ​ന കെ​ട്ടി​യാടു​ന്ന​ത്. ച​ട​ങ്ങു​ക​ള്‍​ക്കു​ള്ള ജ​ലം വ​നാ​ന്ത​ര​ത്തി​ലെ തീ​ര്‍​ഥ​ക്കു​ണ്ടി​ല്‍ നി​ന്നാ​ണ് എ​ടു​ക്കു​ന്ന​ത്. ക​ര​ക്കാ​ട്ടി​ടം വാ​ണ​വ​രു​ടെ ക​ങ്കാ​ണി​യ​റ​യും അ​ഞ്ഞൂ​റ്റാ​ന്‍റെ അ​ണി​യ​റ​യും ച​ന്ത​ന്‍റേ​യും, കൊ​മ​ര​ത്തി​ന്‍റേ യും ​സ്ഥാ​നി​ക പ​ന്ത​ലു​ക​ളു​മെ​ല്ലാം ഓ​ല​കൊ​ണ്ടാ​ണ് നിർ​മി​ക്കു​ന്ന​ത്.
Loading...