ച​രി​ത്രം മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​രം: ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ
Friday, December 15, 2017 3:22 PM IST
ക​ണ്ണൂ​ർ: ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ച​രി​ത്രം യ​ഥാ​ർ​ഥ കൈ​വ​ഴി​ക​ളി​ൽ നി​ന്ന് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ. ക​ണ്ണൂ​ർ സ​ല​ഫി ദ​അ്‌​വ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സം​ഘ​ടി​പ്പി​ച്ച ന​വോ​ത്ഥാന ച​രി​ത്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​തം കൊ​ണ്ട് മ​നു​ഷ്യ​ന് ഉ​പ​കാ​ര​മു​ണ്ടാ​ക​ണം. എ​ന്നാ​ൽ മ​ത​ത്തെ വി​ഭാ​ഗീ​യ​ത​യ്ക്കു വേ​ണ്ടി​യാ​ണ് ചി​ല​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് മ​ത​ത്തി​ന്‍റെ മാ​ന​വി​ക​ത​യെ നി​രാ​ക​രി​ക്ക​ലാ​ണ്. ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​ത്ത മ​ത​ത്തി​ന് മാ​ന​വി​ക​ത​യെ പ​രി​പോ​ഷി​പ്പി​ക്കാ​നാ​വി​ല്ല. മാ​ന​വി​ക​ത​യെ ന​ശി​പ്പി​ച്ചു കൊ​ണ്ട് ഒ​രു മ​ത​ത്തി​നും വ​ള​രാ​നാ​വി​ല്ലെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു.
കെ​എ​ൻ​എം ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ശം​സു​ദ്ദീ​ൻ പാ​ല​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​പി. ഉ​മ​ർ സു​ല്ല​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ഖ​ഫ് ബോ​ർ​ഡ് അം​ഗം പി. ​വി. സൈ​നു​ദ്ദീ​ൻ, എ​ൻ. എം. ​അ​ബ്ദു​ൽ ജ​ലീ​ൽ, പ്ര​ഫ. ഇ​സ്മാ​ഈ​ൽ ക​രി​യാ​ട്, റാ​ഫി പേ​രാ​ന്പ്ര, പ്ര​ഫ. അ​ബ്ദു​ൽ ജ​ലീ​ൽ ഒ​താ​യി, മു​ഹ​മ്മ​ദ് മു​ണ്ടേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...