ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു
Friday, December 15, 2017 3:22 PM IST
മാ​ഹി: പ​ന്ത​ക്ക​ൽ മാ​ക്കു​നി​യി​ൽ ചാ​യ​ക്ക​ട​യും ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മം ത​ട​യാ​നെ​ത്തി​യ പ​ന്ത​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ർ​ഡ് അ​ഖി​ലേ​ഷി​നും മ​ർ​ദന​മേ​റ്റു. മൂ​ല​ക്ക​ട​വി​ന​ടു​ത്തെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ പാ​നൂ​ർ പാ​ല​ക്കൂ​ലി​ൽ നി​ന്നു​ള്ള സം​ഘ​വും മാ​ക്കു​നി ഓ​വു​പാ​ല​ത്തി​ലെ സം​ഘ​വും ബാ​റി​ൽ വ​ച്ച് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. പാ​നൂ​ർ പാ​ല​ക്കൂ​ലി​ൽ നി​ന്നെ​ത്തി​യ സം​ഘം ഓ​ട്ടോ​റി​ക്ഷാ ബാ​ർ കോ​ന്പൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. സം​ഘ​ർ​ഷം ന​ട​ന്ന​തി​നു ശേ​ഷം വെ​ളി​യി​ൽ വ​ന്ന പാ​ല​ക്കൂ​ൽ സം​ഘം ബാ​റി​നു മു​ൻ​വ​ശ​ത്തെ ചാ​യ​ക്ക​ട​യു​ട​മ പ്രേ​മ​നോ​ട് ഓ​ട്ടോ​റി​ക്ഷ എ​ടു​ത്ത് പു​റ​ത്ത് എ​ത്തി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ്രേ​മ​ൻ ഓ​ട്ടോ​റി​ക്ഷ പു​റ​ത്തെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ബാ​റി​ലു​ണ്ടാ​യി​രു​ന്ന ഓ​വു​പാ​ല​ത്തി​ലെ ശ്രീ​ജേ​ഷും സം​ഘ​വും പ്രേ​മ​ന്‍റെ ചാ​യ​ക്ക​ട​യി​ലെ അ​ലമാ​ര​ക​ളും സാ​മ​ഗ്രി​ക​ളും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കൂ​ൽ സം​ഘ​ത്തി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യു​ടെ ചി​ല്ലു​ക​ളും ത​ക​ർ​ത്തു. പ​ന്ത​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.