പി​രി​ച്ചുവി​ട്ട ലൈ​ബ്രേ​റി​യ​നെ തി​രി​ച്ചെ​ടു​ക്ക​ണം
Friday, December 15, 2017 3:22 PM IST
ക​ണ്ണൂ​ർ: എ​ട​ക്കാ​ട് ദേ​ശ​പോ​ഷി​ണി ലൈ​ബ്ര​റി​യി​ലെ ലൈ​ബ്രേ​റി​യ​നെ അ​കാ​ര​ണ​മാ​യി പി​രി​ച്ച് വി​ട്ട ന​ട​പ​ടി പി​ൻ​വ​ലി​ച്ച് അ​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ലൈ​ബ്രേ​റി​യ​ൻ​സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വി​ഷ​യ​ത്തി​ൽ ഇ​ട​പ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ണി​യ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. ലൈ​ബ്രേ​റി​യ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​യാ​ബാ​ബു​വി​നെ​യാ​ണ് പി​രി​ച്ച് വി​ട്ട​ത്. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ലൈ​ബ്രേ​റി​യ​ന് കൃ​ത്യ​മാ​യി വേ​ത​നം ന​ൽ​കു​ന്നി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു.
പ​രി​ശോ​ധ​നാ സ​മ​യ​ത്ത് വേ​ത​നം ന​ൽ​കാ​ത്ത കാ​ര്യ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളോ​ട് പ​റ​ഞ്ഞെ​ന്ന കാ​ര​ണം ഉ​ന്ന​യി​ച്ചാ​ണ് ഇ​വ​രെ പി​രി​ച്ച് വി​ട്ട​തെ​ന്നാ​ണ് ആ​രോ​പ​ണം.
Loading...