മ​ഹി​ളാ​ല​യം, തുരുത്ത് പാലങ്ങളിൽ തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യും
Friday, December 15, 2017 3:04 PM IST
ആ​ലു​വ: മ​ഹി​ളാ​ല​യം, തു​രു​ത്ത് പാ​ല​ങ്ങ​ളി​ലൂ​ടെ ഇ​നി അ​ർ​ധ​രാ​ത്രി​യും ആ​രെ​യും ഭ​യ​ക്കാ​തെ സ​ഞ്ച​രി​ക്കാം. നാ​ട്ടു​കാ​ർ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ലൈ​റ്റു​ക​ൾ തെ​ളി​യും. ഇ​രു​പാ​ല​ങ്ങ​ളി​ലു​മാ​യി നിരവധി ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. മ​ഹി​ളാ​ല​യം പാ​ല​ത്തി​ലെ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞു. തു​രു​ത്ത് പാ​ല​ത്തി​ൽ കൂ​ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ജ​നു​വ​രി ഒ​ന്നി​ന​കം ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച് ര​ണ്ട​ര വ​ർ​ഷം മു​മ്പ് തു​റ​ന്ന മ​ഹി​ളാ​ല​യം പാ​ല​ത്തി​ലും എ​ട്ട് മാ​സം മു​മ്പ് തു​റ​ന്ന ചൊ​വ്വ​ര പാ​ല​ത്തി​ലു​മാ​ണ് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. പാ​ല​ങ്ങ​ളി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് നി​ര​വ​ധി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കീ​ഴ്മാ​ട്, ചെ​ങ്ങ​മ​നാ​ട്, ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളു​മാ​യി ര​ണ്ട് പാ​ല​ങ്ങ​ൾ​ക്ക് ബ​ന്ധ​മു​ണ്ട്. അ​തി​നാ​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ക​ന​ത്ത​പ്പോ​ൾ ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്താ​ണ് അ​ങ്ക​മാ​ലി മാ​വേ​ലി ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

മ​ഹി​ളാ​ല​യം പാ​ല​ത്തി​ന്‍റെ ഒ​രു വ​ശം കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തും മ​റു​ക​ര ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തു​മാ​ണ്. തു​രു​ത്ത് ചൊ​വ്വ​ര പാ​ല​ത്തി​ന്‍റെ ഒ​രു വ​ശം ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തും മ​റു​ക​ര ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തു​മാ​ണ്. പ​ത്ത് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പു​റ​മെ വൈ​ദ്യു​ത ചാ​ർ​ജും ഏ​ജ​ൻ​സി വ​ഹി​ക്കും. പ​ക​ര​മാ​യി വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ഏ​ജ​ൻ​സി​ക്ക് വ​രു​മാ​ന​മു​ണ്ടാ​ക്കാം എ​ന്ന​താ​ണ് വ്യ​വ​സ്ഥ.

മ​ഹി​ളാ​ല​യം പാ​ല​ത്തി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യി. തു​രു​ത്ത് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​ക്കി പു​തു​വ​ത്സ​ര​ത്തോ​ടെ പാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ചം പ​ര​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന് ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ പാ​ലം കൂ​ടി ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ​തോ​ടെ നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും ഏ​റി​വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പാ​ല​ങ്ങ​ൾ കൂ​രി​രു​ട്ടി​ലാ​യ​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. തെ​രു​വു​വി​ള​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ഹി​ളാ​ല​യം പാ​ല​ത്തി​ൽ നി​ന്നും പെ​രി​യാ​റി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
Loading...