ദേ​വ​മാ​താ കോ​ള​ജിൽ കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ ക്ലാ​സ്; 25 വി​ദ്യാ​ർ​ഥി​നി​ക​ൾ​ മുടി ദാനം ചെയ്തു
Tuesday, December 12, 2017 12:52 PM IST
കു​റ​വി​ല​ങ്ങാ​ട്: ദീ​​പി​​ക​​യും സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മെ​​ഡി​​മി​​ക്സും ചേ​​ർ​​ന്ന് കേ​​ര​​ള​​ത്തി​​ലെ സ്കൂ​​ൾ-കോ​​ള​​ജ് ത​​ല​​ത്തി​​ൽ ന​​ട​​ത്തി​​വ​​രു​​ന്ന ക്യാ​​പ് അ​​റ്റ് കാ​​ന്പ​​സു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് കോ​​ട്ട​​യം എ​​ക്സൈ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റിന്‍റെയും എ​​ൻസി ​​സി യൂ​​ണി​​റ്റി​​ന്‍റെ യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​​ള​​ജി​​ൽ ല​​ഹ​​രി​​യും കാ​​ൻ​​സ​​റും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് ന​​ട​​ത്തി.
പരിപാടിയോടനുബന്ധിച്ച് 25 വി​ദ്യാ​ർ​ഥി​നി​ക​ൾ​ കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തു. കോ​ളജ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ൻസി ​സി കോ​ട്ട​യം ഗ്രൂ​പ്പ് ഡ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ കേ​ണ​ൽ സ​ജോ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
എ​ക്സൈ​സ് കോ​ട്ട​യം ജി​ല്ലാ ഡെപ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് റി​ച്ചാ​ർ​ഡ് കാ​ൻ​സ​ർ-​ല​ഹ​രി ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സ് ന​യി​ച്ചു.‌
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പ് ജോ​ണ്‍ സ​ന്ദേ​ശം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ എ​ൻസിസി ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് സ​തീ​ശ് തോ​മ​സ്, വി​മ​ൻ​സ് ഫോ​റം ക​ണ്‍​വീ​ന​ർ ഡോ. ​ബ്രി​ൻ​സി മാ​ത്യു, കോ​ളജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ​ജോ​ണ്‍ കെ. ​സേ​വ്യ​ർ എ​ന്നി​വ​ർ പ്രസം​ഗിച്ചു. മുടി ദാനം ചെയ്ത 25 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സ​ർ​ഗക്ഷേ​ത്ര ക​ൾ​ച്ച​റ​ൽ & ചാ​രി​റ്റ​ബി​ൾ സെ​ന്‍റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്കറ്റ് ​സു​രേ​ഷ് റി​ച്ചാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.
Loading...