130 സാ​ന്താ​ക്ലോ​സു​ക​ളു​മാ​യി ലി​യോ​തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം
Tuesday, December 12, 2017 12:42 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ ലി​യോ തേ​ർ​ട്ടീ​ന്ത് എ​ച്ച്എ​സ്എ​സി​ൽ 130-ാം വ​ർ​ഷ​ത്തി​ൽ 130 പാ​പ്പാ​മാ​രെ(​സാ​ന്താ​ക്ലോ​സ്) അ​ണി​നി​ര​ത്തി വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി.

ആ​ല​പ്പു​ഴ​യു​ടെ പൈ​തൃ​ക​മ​ന്ദി​ര​മാ​യ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​നു മു​ന്നി​ൽ സാ​ന്താ​ക്ലോ​സു​മാ​ർ അ​ണി​നി​ര​ന്ന് ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്ന​പ്പോ​ൾ ആ​ല​പ്പു​ഴ രൂ​പ​ത സു​വി​ശേ​ഷ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡി​ക്സി ഫേ​ബ​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കി. ധീ​ര​ത​യ്ക്കു​ള്ള ദേ​ശീ​യ​പു​ര​സ്കാ​രം നേ​ടി​യ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സെ​ന്‍റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എ.​എ. സേ​വ്യ​ർ​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ്, ആ​ർ.​എ​സ്. മോ​ഹ​ൻ, ജോ​ണ്‍​ബ്രി​ട്ടോ, ജോ​സ് ആ​ന്‍റ​ണി, എ.​എ​സ്. ആ​ൻ​ഡ്രൂ​സ്, ബോ​ബ​ൻ ലാ​രി​യോ​സ്, സ്കൂ​ൾ ലീ​ഡ​ർ സൈ​റ​സ് സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...