"ആ​ത്മ​ജ്വാ​ല' ദ​മ്പ​തി സെ​മി​നാ​ർ
Sunday, December 10, 2017 3:17 PM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ല്‍ ഗ്രേ​സ് റി​പ്പി​ൾ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വ​ദ​ന്പ​തി​ക​ൾ​ക്കാ​യി "ആ​ത്മ​ജ്വാ​ല' ദ​മ്പ​തി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
വി​വാ​ഹി​ത​രാ​യി ഇ​രു​പ​തു വ​ർ​ഷം തി​ക​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സെ​മി​നാ​റി​ല്‍ നൂ​റി​ല​ധി​കം ദ​മ്പ​തി​ക​ൾ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​പോ​ൾ ചു​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ പ്രേ​ഷി​ത​കേ​ന്ദ്രം അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​റി​ജൊ ചീ​ര​ക​ത്തി​ല്‍ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​തി​രൂ​പ​ത ട്രി​നി​റ്റി ക​പ്പി​ൾ മി​നി​സ്റ്റ​റി സെ​ക്ര​ട്ട​റി അ​വ​രാ​ച്ച​ൻ ത​ച്ചി​ല്‍, ഫൊ​റോ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പോ​ൾ ചു​ങ്ക​ത്ത്, ഫൊ​റോ​ന പ്രൊ​മോ​ട്ട​ർ സി​സ്റ്റ​ർ ഫി​ൻ​സി, സി​സ്റ്റ​ർ സി​ല്‍​വെ​സ്റ്റ​ർ, ബേ​ബി പെ​രു​മാ​യ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.