മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
Sunday, December 10, 2017 3:17 PM IST
പെ​രു​ന്പാ​വൂ​ർ: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി മേ​ച്ചി​റ​അ​ക​ത്ത് അ​ജി (32)നെ​യാ​ണ് കു​റു​പ്പം​പ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് എ​റ​ണാ​കു​ളം വ​ടു​ത​ല സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച​കേ​സി​ലാ​ണ് കു​റു​പ്പം​പ​ടി​യി​ൽ വ​ച്ച് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
2011ൽ ​മു​രി​ക്കാ​ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത ഇ​ല​ക്‌​ട്രി​ക്ക് ലൈ​ൻ ക​ന്പി മോ​ഷ​ണ​ക്കേ​സി​ലും 2013ൽ ​ക​ഞ്ഞി​ക്കു​ഴി​യി​ലെ 3000 കി​ലോ റ​ബ​ർ ഷീ​റ്റ് മോ​ഷ​ണ​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.
മോ​ഷ്ടി​ച്ചു കി​ട്ടു​ന്ന പ​ണം മ​ദ്യ​പാ​ന​ത്തി​നാ​യാ​ണ് പ്ര​തി ചെ​ല​വ​ഴി​ച്ചി​രു​ന്ന​തെ​ന്നും കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Loading...