നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി
Sunday, December 10, 2017 3:16 PM IST
നെട്ടൂർ: ബിജെപി നെട്ടൂർ ഏരിയാ കമ്മിറ്റിയും മിത്ര ഈക്വൽ ഓപ്പർച്യൂണിറ്റീസ് ട്രസ്റ്റും സംയുക്തമായി സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി. നെട്ടൂർ അറക്കൽ മഹാകാളി ക്ഷേത്രം ഹാളിൽ രാവിലെ ഒന്പതു മുതൽ നടന്ന ക്യാമ്പിൽ മുന്നൂറോളം പേർ ചികിത്സ തേടി.
എറണാകുളം ഗിരിധർ കണ്ണാശുപത്രി, ഇന്ത്യൻ ദന്തൽ അസോസിയേഷൻ വനിതാ വിഭാഗം കൊച്ചിൻ ബ്രാഞ്ച് എന്നിവയിലെ 14 ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ബി ജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്‍റ് യു. മധുസൂദനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മിത്ര ഈക്വൽ ഓപ്പർച്യൂണിറ്റീസ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പത്മജാ എസ്. മേനോൻ മുഖ്യ പ്രഭാഷണം നടത്തി.