അ​തി​ജീ​വ​ന ശൃം​ഖ​ല സംഘടിപ്പിച്ചു
Sunday, December 10, 2017 3:16 PM IST
കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​മേ​ട് ബിപിസിഎ​ൽ കൊ​ച്ചി റി​ഫൈ​ന​റി​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ സ്ഥ​ല​മെ​ടു​പ്പു മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നവരെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സിപിഎം അ​മ്പ​ല​മേട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​മ്പ​നി പ​രി​സ​ര​ത്ത് അ​തി​ജീ​വ​ന ശ്യം​ഖ​ല തീ​ർ​ത്തു.
ഉ​ദ്ഘാ​ട​നം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. അ​മ്പ​ല​മു​ക​ൾ പെ​ട്രോ​ൾ പ​മ്പ് മു​ത​ൽ ഐആ​ർഇപി ഗേ​റ്റ് വ​രെയാണ് അ​തി​ജീ​വ​ന ശൃം​ഖ​ല​ സംഘടിപ്പിച്ചത്. എം.​സി.​ സു​രേ​ന്ദ്ര​ൻ, സി.​എ​ൻ.​ സു​ന്ദ​ര​ൻ, പി.​ വാ​സു​ദേ​വ​ൻ, എം.​വൈ.​ കു​ര്യാ​ക്കോ​സ്, ലീ​ന മാ​ത്യു, അ​ശോ​ക് കു​മാ​ർ, സി.​എം.​ ജോ​യി, എം.​കെ. ജോ​ർ​ജ്, കെ.​കെ.​ ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സംയുക്ത കൺവൻഷൻ

കി​ഴ​ക്ക​മ്പ​ലം: ഡി​വൈ​എ​ഫ്ഐ മ​ല​യി​ടം​തു​രു​ത്ത് ബാ​വ​പ്പ​ടി യൂ​ണി​റ്റു​ക​ൾ സം​യു​ക്ത ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​എ. അ​ബ്ദു​ൾ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം എം.​എ​സ്. ഉ​വൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​ലു സി. ​ജോ​ർ​ജ്, ബി​ജു മാ​ത്യു, അ​നി​ൽ കു​മാ​ർ, തോ​മ​സ് പോ​ൾ, അ​മൃ​ത സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ഭാ​ര​വാ​ഹി​ക​ളാ​യി അ​മൃ​ത സു​ബ്ര​ഹ്മ​ണ്യ​ൻ, യ​ദു കൃ​ഷ്ണ, ബേ​സി​ൽ ജോ​സ്, ജി​ഷ്ണു രാ​ജ്, ആ​സി​ഫ് ഹം​സ, എം.​പി. അ​മ​ൽ, ഉ​ണ്ണി ഗോ​പാ​ല​ൻ, റി​ജോ യോ​ഹ​ന്നാ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Loading...