മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Sunday, December 10, 2017 3:14 PM IST
മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​രി​ൽ നി​ന്നു വീ​ണ്ടും മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി. തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി കു​ന്നു​ക്കു​രു​ടി റോ​ഡി​ൽ നി​ന്നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.
അ​ഞ്ച് അ​ടി​യോ​ളം നീ​ള​വും അ​ഞ്ച് കി​ല​യോ​ളം ഭാ​ര​വു​മു​ണ്ട് പാ​ന്പി​ന്. കു​ന്നു​ക്കു​രു​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​ണ് മ​ല​ന്പാ​ന്പി​നെ ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പാ​ന്പി​നെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​വി​ടെ നി​ന്നു മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​ത്.
മു​ന്പ് 10 അ​ടി​യോ​ളം നീ​ള​വും 10 കി​ലോ​യോ​ളം തൂ​ക്ക​വു​മു​ള്ള മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും മ​ല​ന്പാ​ന്പി​നെ ഒ​രേ സ്ഥ​ല​ത്ത് നി​ന്നും പി​ടി​കൂ​ടി​യ​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.