മു​ള​ന്തു​രു​ത്തി ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ കൂ​ദാ​ശ: തി​രു​ശേ​ഷി​പ്പു​ക​ൾ എ​ത്തി​ച്ചു
Sunday, December 10, 2017 3:14 PM IST
പി​റ​വം: പു​തു​ക്കി നി​ർ​മി​ച്ച മു​ള​ന്തു​രു​ത്തി ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ക്കു​ന്ന പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടേ​യും, വ​ട്ട​ശേ​രി തി​രു​മേ​നി​യു​ടേ​യും തി​രു​ശേ​ഷി​പ്പു​ക​ൾ ഇ​വി​ടെ​യെ​ത്തി​ച്ചു.
വെ​ട്ടി​ക്ക​ൽ സെ​ന്‍റ് തോ​മ​സ് ദ​യ​റ​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് ശേ​ഷം പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യി​ൽ നി​ന്നും പ​രി​ശു​ദ്ധ പി​താ​ക്ക​ന്മാ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ൾ ഫാ. ​ജി​യോ ജോ​ർ​ജ് മ​ട്ട​മ്മേ​ൽ, ഫാ. ​അ​ല​ക്സ് പി. ​ജോ​ർ​ജ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കോ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മു​ള​ന്തു​രു​ത്തി ഓ​ർ​ത്ത​ജ​ഡോ​ക്സ് സെ​ന്‍റ​റി​ൽ എ​ത്തി​ച്ച​ത്.ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​റി​ൽ വി​ശ്വാ​സി​ക​ൾ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളോ​ടെ പ്രാ​ർ​ഥ​നാ​പൂ​ർ​വം തി​രു​ശേ​ഷി​പ്പു​ക​ളെ ഏ​റ്റു​വാ​ങ്ങി. ഫാ. ​കെ.​ടി. ഏ​ലി​യാ​സ്, ഫാ. ​മാ​ത്യൂ​സ് കാ​ഞ്ഞി​രം​പാ​റ, ഫാ. ​വി​നോ​ദ് ജോ​ർ​ജ്, ഫാ. ​തോ​മ​സ് കെ. ​ഏ​ലി​യാ​സ്, ഫാ. ​വി​ജു ഏ​ലി​യാ​സ്, ഫാ. ​സോ​മു കെ. ​സാ​മു​വ​ൽ, ട്ര​സ്റ്റി​മാ​രാ​യ ജി​മ്മി ത​ര​ക​ൻ, ഷാ​ജ​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ​ബി​ൻ മ​ത്താ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...