ബ​സി​ന്‍റെ ചി​ല്ലു​പൊ​ട്ടി പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ ബാ​ല​ൻ ര​ക്ഷ​പെ​ട്ടു
Sunday, December 10, 2017 3:14 PM IST
പി​റ​വം: പാ​ന്പാ​ക്കു​ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു​പൊ​ട്ടി ഇ​തി​ലൂ​ടെ തെ​റി​ച്ച് പു​റ​ത്തേ​ക്ക് വീ​ണ ബാ​ല​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. തി​രു​മാ​റാ​ടി പ​ടി​ഞ്ഞാ​റേ​കൂ​ട്ട് അ​ന​ന്തു ബാ​ബു (11) ആ​ണ് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പു​റ​ത്തേ​ക്ക് വീ​ണ​ത്. ബാ​ല​ൻ നി​ല​ത്തു വീ​ണെ​ങ്കി​ലും പ​രി​ക്കേ​റ്റി​ല്ല.
സ​ഹോ​ദ​രി ആ​ര്യ​യോ​ടൊ​പ്പം ബ​സി​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യ​യ്ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ലോ​റി​യു​ടെ അ​മി​ത വേ​ഗ​ത​യും, വീ​തി​കു​റ​വു​ള്ള റോ​ഡി​ൽ മ​റ്റൊ​രു വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.