ഇ​ന്ന​ലെ​യും തീ​ര​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു
Sunday, December 10, 2017 3:11 PM IST
കൊ​ച്ചി: അ​വ​ധി​ദി​ന​മാ​യ ഇ​ന്ന​ലെ​യും തീ​ര​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ന്നു. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ 412 വീ​ടു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. 22 കി​ണ​റു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. 94 ടോ​യ്‌ലെ​റ്റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും 90 സെ​പ്റ്റി​ക് ടാ​ങ്കു​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. 400 മീ​റ്റ​ർ തോ​ട് വൃ​ത്തി​യാ​ക്കി.
പൂ​ർ​ണ​മാ​യും മ​ണ​ൽ അ​ടി​ഞ്ഞ 30 വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി. ക​ണ്ട​ക്ക​ട​വ്, ചാ​ള​ക്ക​ട​വ്, മ​റു​വ​ക്കാ​ട്, വേ​ളാ​ങ്ക​ണ്ണി ബ​സാ​ർ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭി​ത്തി​ക​ളി​ൽ നി​ന്ന് അ​ട​ർ​ന്നു പോ​യ ക​ല്ലു​ക​ൾ പു​ന​സ്ഥാ​പി​ച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ 174 എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ​മാ​രും 42 ജീ​വ​ന​ക്കാ​രും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും മെ​ഡി​ക്ക​ൽ ക്യാന്പും സം​ഘ​ടി​പ്പി​ച്ചു.