പാ​ന്പാ​ക്കു​ട​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 25 പേ​ർ​ക്ക് പ​രി​ക്ക്
Sunday, December 10, 2017 3:11 PM IST
പി​റ​വം: പാ​ന്പാ​ക്കു​ട​യി​ൽ സ്വ​കാ​ര്യ ബ​സും ലോ​റി​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് 25-ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​റ​വം മു​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​എം​എ​സ് എ​ന്ന സ്വ​കാ​ര്യ ബ​സും നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​മാ​ണ് കൂ​ട്ടി​മു​ട്ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു ബ​സി​ലെ​യും ഡ്രൈ​വ​ർ​മാ​ര​ട​ക്ക​മു​ള്ള​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​രി​ക്കേ​റ്റ പാ​ഴൂ​ർ മു​രി​ങ്ങാ​ട്ടു​ശേ​രി​ൽ സ​തി രാ​മ​ച​ന്ദ്ര​ൻ (52), മു​രി​ങ്ങാ​ട്ടു​ശേ​രി​ൽ ഓ​മ​ന (60), മ​ണീ​ട് പാ​റ​യ്ക്ക​ത​ല​യ്ക്ക​ൽ ബി​ജു (39), പി​റ​മാ​ടം ത​ണ്ടും​പു​റ​ത്ത് ബി​നു വ​ർ​ഗീ​സ് (29), ഓ​ണ​ക്കൂ​ർ ചേ​ല​ക​ത്തി​നാ​ൽ എ​മി​യ എ​ൽ​ദോ​സ് (16), അ​ഞ്ച​ൽ​പ്പെ​ട്ടി വെ​ട്ടി​ക്കു​ന്ന ബി​നു (42) എ​ന്നി​വ​രെ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ഴൂ​ർ വെ​ങ്ങി​ണി​ക്കാ​ട്ടു​കു​ഴി​യി​ൽ ഇ​ഷ (9), പാ​ന്പാ​ക്കു​ട പു​ണ​വേ​ലി​ൽ മാ​ല​തി (37), ഓ​ണ​ക്കൂ​ർ നെ​ടു​മ​റ്റ​ത്തി​ൽ ധ​ന​ഞ്ജ​യ​ൻ (4), പാ​ല​ച്ചു​വ​ട് നെ​ടി​യാ​മ​ല​യി​ൽ ജെ​സി (45) എ​ന്നി​വ​രെ പി​റ​വം ജെ​എം​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
പാ​ന്പാ​ക്കു​ട മ​ന​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ആ​തി​ര റെ​ജി (19), തി​രു​മാ​റാ​ടി പ​ടി​ഞ്ഞാ​റേ​കൂ​ട്ട് അ​ജി​ത ബാ​ബു (36), ആ​ര്യ ബാ​ബു (18), അ​ന​ന്തു ബാ​ബു (11), മേ​മ്മു​റി ധ​ന്യ​നി​വാ​സി​ൽ ശ​ശി​ക​ല പൊ​ന്ന​പ്പ​ൻ (45), പാ​ന്പാ​ക്കു​ട ന​ടു​ക്കു​ടി​യി​ൽ മ​റി​യ​ക്കു​ട്ടി (67), മ​ട​ക്കി​ൽ കു​ടി​യി​ൽ അ​മ്മി​ണി ത​ങ്ക​പ്പ​ൻ (50), ഐ​രാ​പൂ​രം കൂ​രൂ​ർ ധ​ന്യ ത​ങ്ക​പ്പ​ൻ (35), ബ​സ് ഡ്രൈ​വ​ർ ഓ​ണ​ക്കൂ​ർ മ​ട​ക്കും​പ​ടി സി​ജോ ജോ​ർ​ജ് (31), ലോ​റി ഡ്രൈ​വ​ർ പാ​യി​പ്ര വ​ണ്ടാ​ന​ത്ത് ജ​ബ്ബാ​ർ (46) എ​ന്നി​വ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. സ്വ​കാ​ര്യ ബ​സ് മു​വാ​റ്റു​പു​ഴ​യി​ൽ നി​ന്നു പി​റ​വ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​ർ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പോ​യ​തി​നാ​ൽ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​ലി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്‌​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.