ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Wednesday, November 22, 2017 3:10 PM IST
ഏ​ഴി​മ​ല: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 328 കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു. ഇ​ന്ത്യ​ൻ കേ​ഡ​റ്റു​ക​ൾ​ക്കു പു​റ​മെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളാ​യ താ​ൻ‌​സാ​നി​യ, മാ​ല​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ര​ണ്ടു കേ​ഡ​റ്റു​ക​ളും പാ​സിം​ഗ് ഔ​ട്ടി​ൽ പ​ങ്കെ​ടു​ത്തു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ 20 വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടും. ചീ​ഫ് ഓ​ഫ് ദി ​നേ​വ​ൽ സ്റ്റാ​ഫ് അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കേ​ഡ​റ്റു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സു​നി​ൽ ലാം​ബ വി​ത​ര​ണം ചെ​യ്തു. രാ​ഷ്ട്ര​പ​തി​യു​ടെ ഗോ​ൾ​ഡ് മെ​ഡ​ലി​ന് റി​ഷ​വ് ഷാ​യും ചീ​ഫ് ഓ​ഫ് ദി ​നേ​വ​ൽ സ്റ്റാ​ഫ് ഗോ​ൾ​ഡ് മെ​ഡ​ലു​ക​ൾ​ക്ക് അ​നി​ൽ ചൗ​ധ​രി, ഗൗ​ര​വ് ത്യാ​ഗി എ​ന്നി​വ​രും അ​ർ​ഹ​രാ​യി. മി​ക​ച്ച വ​നി​താ കേ​ഡ​റ്റി​നു​ള്ള ഫ്ളാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫ് മെ​ഡ​ലി​ന് അ​ഞ്ജ​ലി പാ​ണ്ഡേ അ​ർ​ഹ​യാ​യി. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി ക​മാ​ൻ​ഡ​ന്‍റ് വൈ​സ് അ​ഡ്മി​റ​ൽ എ​സ്.​വി. ബു​ഖാ​റെ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും കേ​ഡ​റ്റു​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.
Loading...