പു​റ​ന്പോ​ക്ക് കൈ​യേ​റ്റ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഒ​ത്താ​ശ ചെ​യ്യു​ന്നു: റാ​ക്കോ
Wednesday, November 22, 2017 3:00 PM IST
കൊ​ച്ചി: ബോ​ൾ​ഗാ​ട്ടി പാ​ല​സ് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം പു​ഴ​പ്പു​റ​ന്പോ​ക്ക് കൈ​യേ​റ്റ​ത്തി​ന് അ​ധി​കൃ​ത​ർ ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ക​യാ​ണെ​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ണ്‍​സി​ൽ (റാ​ക്കോ) ആ​രോ​പി​ച്ചു. സി​ആ​ർ​ഇ​സ​ഡ് സോ​ണ്‍ പ്ര​ദേ​ശ​മാ​യ ഇ​വി​ടെ എ​ല്ലാ ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​റി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച റാ​ക്കോ ജി​ല്ലാ ഭാ​രാ​വാ​ഹി​ക​ളാ​യ കു​ന്പ​ളം ര​വി, ഏ​ലൂ​ർ ഗോ​പി​നാ​ഥ്, ജ​ല​ജ ആ​ചാ​ര്യ, ജോ​വ​ൽ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ബോ​ട്ടു ജെ​ട്ടി​യോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ലം കൊ​ച്ചി​ൻ പോ​ർ​ട്ടി​ന്‍റെ​യും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റേ​തു​മാ​ണ്. ഈ ​പ്ര​ദേ​ശം റാം​സാ​ർ സൈ​റ്റാ​ണ്. ഇ​വി​ടെ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ല. ഇ​തി​നെ​തി​രെ മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു.