വാ​ട്ട​ർ മെ​ട്രോ: ഫെ​റി ടെ​ർ​മി​ന​ൽ രൂപരേഖയായി
Wednesday, November 22, 2017 2:58 PM IST
കൊ​ച്ചി: വാ​ട്ട​ർ മെ​ട്രോ​യ്ക്കു​വേ​ണ്ടി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെഎം​ആ​ർ​എ​ൽ) സം​ഘ​ടി​പ്പി​ച്ച ഫെ​റി ടെ​ർ​മി​ന​ൽ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഫോ​ർ​ട്ടുകൊ​ച്ചി, വൈറ്റില ഫെ​റി ടെ​ർ​മി​ന​ലുകൾക്കായാണു ഡിസൈൻ ക്ഷണിച്ചത്. ഒന്നാംസ്ഥാനം നേടിയ ഡിസൈൻ പ്രകാരമാ യിരിക്കും ഫെ​റി ടെ​ർ​മി​ന​ൽ നിർമിക്കുക.
ഫോ​ർ​ട്ടുകൊ​ച്ചി ഫെ​റി ടെ​ർ​മി​ന​ലി​നാ​യി ഡി​സൈ​ൻ ത​യാ​റാ​ക്കി​യ പ​ന​ന്പി​ള്ളി ന​ഗ​റി​ലെ സ്റ്റു​ഡി​യോ ഹോ​മോ​സാ​പ്പി​യ​ൻ​സി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. വി. ​വി​ന​യ​ദാ​സ്, ടി.​എ​സ്. ദ​നേ​ഷ്, രൂ​പാ മാ​ത്യൂ, വി.​എ​സ്. അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ദ​യാ​ൽ പോ​ൾ സെ​ബാ​സ്റ്റ്യ​ൻ, അ​ജ​യ് എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യ്ക്കു ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു.
വൈ​റ്റി​ല ടെ​ർ​മി​ന​ലി​നാ​യി ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് ബാ​ബു, അ​മീ​ന ഹം​സ എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യ്ക്ക് ഒ​ന്നാം സ്ഥാ​ന​വും ചെ​ന്നൈ പി​എ​സ്പി ഡി​സൈ​ൻ ത​യാ​റാ​ക്കി​യതിനു ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു. ആ​ർ​ക്കി​ടെ​ക്ട് ജി.​ ശ​ങ്ക​ർ ചെ​യ​ർ​മാ​നാ​യു​ള്ള സ​മി​തി​യാ​ണ് വി​ജ​യി​ക​ളെ നി​ർ​ണ​യി​ച്ച​ത്.
33 ഡി​സൈ​നു​ക​ളാ​ണ് വൈ​റ്റി​ല​യ്ക്കു ല​ഭി​ച്ച​ത്. 31 ഡി​സൈ​നു​ക​ൾ ഫോ​ർട്ടുകൊ​ച്ചി ഫെ​റി ടെ​ർ​മി​ലി​നും ല​ഭി​ച്ചു. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 50,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 25,000 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. അ​വ​സാ​ന പ​ട്ടി​ക​യി​ൽ വ​ന്ന രൂ​പ​രേ​ഖ​ക​ൾ​ക്ക് 5000 രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യും ന​ൽ​കും.