നൂ​റ് പ്ര​ബ​ന്ധ​ങ്ങ​ളു​ടെ നി​റ​വി​ൽ മ​ഹാ​രാ​ജാ​സ് കോളജ്
Wednesday, November 22, 2017 2:58 PM IST
കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ഗ​വേ​ഷ​ണ വ​കു​പ്പു​ക​ൾ 100 പ്ര​ബ​ന്ധ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ സ​മ​ർ​പ്പ​ണം ആ​ഘോ​ഷി​ക്കു​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന് കീ​ഴി​ൽ പൂ​ർ​ത്തീ​ക​രി​ച്ച പ്ര​ബ​ന്ധ​ങ്ങ​ൾ ജ​ന​ശ്ര​ദ്ധ​യി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ന്‍റി​ന​റി പി​എ​ച്ച്ഡി ഫീ​റ്റ് ഡി​സം​ബ​ർ 11ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും പ്ര​ബ​ന്ധ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഭാ​ഷ, ശാ​സ്ത്രം, മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച 100 പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സം​ഗ്ര​ഹ​വും പ്ര​കാ​ശി​പ്പി​ക്കും.
മ​ഹാ​രാ​ജാ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​ക്കി ഗ​വേ​ഷ​ണം ന​ട​ത്തി​യ ബി​രു​ദ​ധാ​രി​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് ഫോ​ണ്‍: 9446892578.
Loading...
Loading...