പെരുന്പാവൂർ ഉപജില്ലാ കലോത്സവം ഇ​ന്ന് സ​മാ​പി​ക്കും
Wednesday, November 22, 2017 2:58 PM IST
പെ​രു​ന്പാ​വൂ​ർ: 28ാമ​ത് പെ​രു​ന്പാ​വൂ​ർ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം സ​ർ​ഗോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. കി​രീ​ട പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ജ​മാ​അ​ത് സ്കൂ​ൾ 597 പോ​യി​ന്‍റി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്നു. ഗ​വ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് 529 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പെ​രു​ന്പാ​വൂ​ർ ഗ​വ. ഗേ​ൾ​സ് (129), എ​ച്ച്എ​സ്എ​സ് വ​ള​യ​ൻ​ചി​റ​ങ്ങ​ര (117) സ്കൂ​ളു​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്നു. എ​ച്ച്എ​സ്എ​സി​ൽ ഗ​വ.​ഗേ​ൾ​സ് പെ​രു​ന്പാ​വൂ​രും (140), ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സ് (128 ) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്താ​ണ്. യു​പി വി​ഭാ​ഗ​ത്തി​ൽ ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത് എ​ച്ച് എ​സ് (58), വ​ള​യ​ൻ​ചി​റ​ങ്ങ​ര എ​ച്ച്എ​സ്എ​സ് (53) ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​മാ​ണ്. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ വേ​ങ്ങൂ​രാ​ണ് (49) ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യ ലൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ.​എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ സ​മ്മാ​ന​ദാ​നം ന​ട​ത്തും.
Loading...