കു​ഞ്ഞു​ങ്ങ​ളു​ടെ​യും അ​മ്മ​മാ​രു​ടെ​യും സം​ഗ​മം ന​ട​ത്തി
Wednesday, November 22, 2017 2:58 PM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ദേ​ശീ​യ ന​വ​ജാ​ത ശി​ശു​വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ഞ്ഞു​ങ്ങ​ളു​ടെ​യും അ​മ്മ​മാ​രു​ടെ​യും സം​ഗ​മം ന​ട​ത്തി. വ​ട​ക്ക​ൻ ഗോ​ൾ​ഡ് എ​ക്സ്പോ​ർ​ട്ടി​ന്‍റെ എം.​ഡി. ഷി​ൻ​സി റാ​ഫേ​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ട​യി​ൽ ന​വ​ജാ​ത​ശി​ശു വി​ഭാ​ഗ​ത്തി​ൽ തീ​വ്ര​പ​രി​ച​ര​ണം വേ​ണ്ടി വ​ന്ന 150 കു​ഞ്ഞു​ങ്ങ​ളും അ​മ്മ​മാ​രു​മാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, ന​വ​ജാ​ത ശി​ശു വി​ദ​ഗ്ധ ഡോ. ​സോ​ളി മാ​നു​വ​ൽ, ഡോ. ​മേ​രി​ക്കു​ട്ടി ഇ​ല്ലി​ക്ക​ൽ, സി​സ്റ്റ​ർ ആ​ൻ​സി, നേ​ത്ര​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ അ​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടൊ​പ്പം കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. മ​ജീ​ഷ്യ​ൻ വി​നോ​ദ് ന​ര​നാ​ട്ട് അ​വ​ത​രി​പ്പി​ച്ച പ​പ്പ​റ്റ് ഷോ​യും ന​ട​ന്നു.
Loading...
Loading...