1700 പു​സ്ത​ക​ങ്ങ​ൾ
Wednesday, November 22, 2017 2:56 PM IST
പെ​രു​ന്പാ​വൂ​ർ: ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലൈ​ബ്ര​റി​ക്കു വേ​ണ്ടി രൂ​പീ​ക​രി​ച്ച പു​സ്ത​ക സേ​ന ഒ​രാ​ഴ്ച കൊ​ണ്ട് 1700 പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​സ്മ​യ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​റ്റ​ക്കും കൂ​ട്ടാ​യും വീ​ടു​ക​ൾ ക​യ​റി​യും കാ​ന്പ​യി​നി​ൽ പ​ങ്കു​ചേ​ർ​ന്നു. ഒ​രു വ​ർ​ഷം കൊ​ണ്ട് 50,000 പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ടെ​ൽ​ക്ക് ചെ​യ​ർ​മാ​ൻ എ​ൻ.​സി. മോ​ഹ​ന​ൻ ആ​ദ്യ സ​മാ​ഹ​ര​ണം ഏ​റ്റു​വാ​ങ്ങി. ഇ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. പ്ര​ദീ​പ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്. ജ​യ​ന്തി, ഹെ​ഡ്മി​സ്ട്ര​സ് യു.​എ. അം​ന്പി​ക, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. നാ​സ​ർ, ഷാ​ന്‍റി ഇ​മ്മാ​നു​വ​ൽ, കെ.​എ​ൻ രാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.