ആം​ബു​ല​ൻ​സി​ന് മാ​ർ​ഗ​ത​ട​സം : കാറുടമയുടെ ലൈ​സ​ൻ​സ് സ​സ്പെ​ൻഡ് ചെ​യ്തു
Friday, October 20, 2017 1:10 PM IST
കൊ​ച്ചി: അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ കൈ​ക്കു​ഞ്ഞി​നെ​യുംകൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞ ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച കാ​റു​ട​മ​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ആ​ലു​വ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു സ​മീ​പം പൈ​നാ​ട​ത്തു​വീ​ട്ടി​ൽ നി​ർ​മ​ൽ ജോ​സി(27)​ന്‍റെ ലൈ​സ​ൻ​സാ​ണ് ആ​ലു​വ ജോ​യി​ന്‍റ് ആ​ർ​ടി ​ഒ പി. ​അ​യ്യ​പ്പ​ൻ സ​സ്പെ​ൻഡ് ചെ​യ്ത​ത്. മൂ​ന്നു മാ​സ​മാ​ണു സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി. ഈ ​കാ​ല​യ​ള​വി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു വി​ല​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഹി​യ​റിം​ഗി​നാ​യി ആ​ലു​വ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ ഓ​ഫീ​സി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യപ്പോൾ നി​ർ​മ​ൽ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞു മാ​പ്പ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ശി​ക്ഷാ ന​ട​പ​ടി​യി​ൽ നി​ന്ന് ഇ​യാ​ളെ ഒ​ഴി​വാ​ക്കി​യി​ല്ല. അ​ല​ക്ഷ്യ​മാ​യി വ​ണ്ടി ഓ​ടി​ച്ച​തും അ​ന​ധി​കൃ​ത ഓ​വ​ർ​ടേ​ക്കിം​ഗും ആം​ബു​ല​ൻ​സിനു മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​തു​മാ​ണു നി​ർ​മ​ൽ ജോ​സി​നെ​തി​രെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ചു​മ​ത്തി​യ കു​റ്റം. ന​ല്ല പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ഇ​ട​പ്പാ​ളി​ലെ ഡ്രൈ​വേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഏ​ക​ദി​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു. മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം അ​പേ​ക്ഷ​യോ​ടൊ​പ്പം ഡ്രൈ​വേ​ഴ്സ് ട്രെ​യി​നിം​ഗ് ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഹാ​ജ​രാ​ക്കി​യാ​ലെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക​യു​ള്ളൂവെന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞു​മാ​യി പെ​രു​ന്പാ​വൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. എ​എം റോ​ഡി​ൽ ചു​ണ​ങ്ങം​വേ​ലി ഭാ​ഗ​ത്തു​വ​ച്ചു ആം​ബു​ല​ൻ​സി​നെ മ​റി​ക​ട​ന്ന് നി​ർ​മ​ൽ ഓ​ടി​ച്ചിരുന്ന കെഎ​ൽ-17 എ​ൽ 202 ഫോ​ർ​ഡ് എ​ക്കോ​സ്പോ​ർ​ട് കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ കു​തി​ച്ചു. പി​ന്നാ​ലെ വ​ന്ന ആം​ബു​ല​ൻ​സ് സൈ​റ​ണ്‍ മു​ഴ​ക്കി​യും നി​ർ​ത്താ​തെ ഹോ​ണ​ടി​ച്ചും അ​ടി​യ​ന്ത​രാ​വ​ശ്യം അ​റി​യി​ച്ചെ​ങ്കി​ലും ഇ​യാ​ൾ വാ​ഹ​നം മാ​റ്റി​ക്കൊ​ടു​ത്തി​ല്ല.

ഈ ​ക്രൂ​ര​വി​നോ​ദം ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പിച്ചു. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ എ​ട​ത്ത​ല പോ​ലീ​സി​നോ​ട് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് എ​സ്ഐ പി.​ജെ. നോ​ബി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നി​ർ​മ​ൽ ജോ​സി​നെ അ​റ​സ്റ്റുചെയ്​തു. പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.