റെ​യി​ൽ​വേ ലൈ​നു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട ക​മ്മ​ട്ടി​പ്പാ​ട​ത്തെ ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്നു ​ക​മ്മീ​ഷ​ൻ
Friday, October 20, 2017 1:10 PM IST
കൊ​ച്ചി: റെ​യി​ൽ​വേ ലൈ​നു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട ക​മ്മ​ട്ടി​പ്പാ​ട​ത്തെ നി​ർ​ധ​ന​രാ​യ സാ​ധാ​ര​ണ​ക്കാ​രെ അ​ടി​സ്ഥാ​ന ജീ​വി​തസൗ​ക​ര്യ​ങ്ങ​ളു​ള്ള മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സ​ർ​ക്കാ​രും റെ​യി​ൽ​വേ​യും ഇ​ട​പെ​ട്ട് അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​മ്മ​ട്ടി​പ്പാ​ട​ത്തെ ജ​ന​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​മെ​ന്നു ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ക​മ്മ​ട്ടി​പ്പാ​ടം സ്വ​ദേ​ശി കെ.എ​ൽ. ബാ​ബു (56) കോ​ള​നി​ക്ക് മു​ന്നി​ൽ ട്രെയിൻ നി​ർ​ത്തി​യി​ട്ടി​രു​ന്ന​തു കാ​ര​ണം കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ ക​ഴി​യാ​തെ കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച മ​രി​ച്ചിരുന്നു. ട്രെയിൻ വഴിമുടക്കിയതു കാരണം തോ​ളി​ൽ ചു​മ​ന്നാ​ണു ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നി​ട്ടും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ഇ​തേക്കുറിച്ചു പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണു ന​ട​പ​ടി. തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ഇ​വി​ട​ത്തു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ക​മ്മ​ട്ടി​പ്പാ​ടം കൊ​ച്ചി ന​ഗ​ര​ത്തി​ലാ​ണെ​ങ്കി​ലും റെ​യി​ൽ​വേ ലൈ​ൻ ന​ഗ​ര​ത്തി​ൽനി​ന്നു കോ​ള​നി​യെ വേ​ർ​തി​രി​ക്കു​ന്നു.

പു​റംലോ​കം കാ​ണ​ണ​മെ​ങ്കി​ൽ നാ​ട്ടു​കാ​ർ​ക്ക് റെ​യി​ൽ​വേ ലൈ​ൻ ക​ട​ക്ക​ണം. ട്രെയിനുക​ൾ പി​ടി​ച്ചി​ട്ടാ​ൽ ഇ​വ​രു​ടെ അ​ന്നം മു​ട​ങ്ങും. റെ​യി​ൽ​വേ​യും സ​ർ​ക്കാ​രും ഉ​റ​ക്ക​ത്തി​ൽനി​ന്നു​ണ​ര​ണ​മെ​ന്നു കമ്മീഷൻ ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​ണ്. മെ​ട്രോ​ന​ഗ​ര​ത്തി​ലെ പാ​വ​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്ക​രു​ത്.

ചീ​ഫ് സെ​ക്ര​ട്ട​റി, ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​രും ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റും സാ​മൂ​ഹ്യ​നീ​തി സെ​ക്ര​ട്ട​റി​യും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ക​മ്മ​ട്ടിപ്പാ​ട​ത്തെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ പ​രി​ഹാ​ര മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ന​വം​ബ​ർ 24ന് ​എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.