ജി​ല്ലാ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കൽ: ഉ​പ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു
Friday, October 20, 2017 1:10 PM IST
കാ​ക്ക​നാ​ട്: ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ജി​ല്ലാ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ഉ​പ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ഉ​പ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച അ​വ​ലോ​ക​നം ന​ട​ന്നു. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും സ​മി​തി​ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഉ​പ​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 22 ഉ​പ​സ​മി​തി​ക​ളാ​ണ് ജി​ല്ലാ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ല​യു​ടെ വി​ക​സ​ന പ​രി​പ്രേ​ക്ഷ്യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു പു​റ​മെ, ജി​ല്ല​യി​ൽ നി​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ന​ട​ത്തി​പ്പ് രീ​തി വി​ശ​ക​ല​നം, മാ​പ്പിം​ഗ് ത​യാ​റാ​ക്കൽ, വി​ക​സ​ന വി​ട​വു​ക​ൾ ക​ണ്ടെ​ത്തൽ, വി​ശ​ക​ല​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേശം ന​ൽ​കൽ തു​ട​ങ്ങി​യ​വ​യാ​ണ് ജി​ല്ലാ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

നെ​ടു​ന്പാ​ശേ​രി, പൂ​തൃ​ക്ക, ചേ​ന്ദ​മം​ഗ​ലം, പൈ​ങ്ങോ​ട്ടൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ അ​നു​മ​തി ന​ൽ​കി. അ​പ്പീ​ൽ ക​മ്മി​റ്റി മു​ൻ​പാ​കെ​യെ​ത്തി​യ ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ക്ക സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കും സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. പാ​ന്പാ​ക്കു​ട, പെ​രു​ന്പാ​വൂ​ർ ന​ഗ​ര​സ​ഭ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​പ്പീ​ലു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ല. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ലി ജോ​സ​ഫ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.