ബ്രൗണ്‍ഷുഗറുമായി അറസ്റ്റിൽ
Friday, October 20, 2017 1:05 PM IST
ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഭാ​ഗ​ത്ത് ക​ഞ്ചാ​വും ബ്രൗ​ണ്‍​ഷു​ഗ​റും വി​ൽ​പ​ന ന​ട​ത്തി വ​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. വെ​സ്റ്റ്ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ൽ ദോം​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ധു​മൂ​ർ​ത്ത​ല ഗ്രാ​മ​ത്തി​ൽ വ​ഹാ​ബ് ഷെ​യ്ക്ക് മ​ക​ൻ മൊ​യ്തീ​ൻ ഷെ​യ്ക്ക് (26) ആ​ണ് ആ​ലു​വ ഡി​വൈ​എ​സ്പി പ്ര​ഫു​ല്ല ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.