വൈപ്പിൻ-ഫോർട്ടുകൊച്ചി ഫെറിചാർജ് വർധന: ജെ​ട്ടി​യി​ലേ​ക്ക് 23ന് ​പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Friday, October 20, 2017 1:05 PM IST
വൈ​പ്പി​ൻ: വൈ​പ്പി​ൻ-​ഫോ​ർ​ട്ടു കൊ​ച്ചി ഫെ​റി സ​ർ​വീ​സി​ൽ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ നീ​ക്കം പി​ൻ​വ​ലി​ക്ക​ണമെന്നാവ​ശ്യ​പ്പെ​ട്ട് സി​പി​എം വൈ​പ്പി​ൻ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​പ്പി​ൻ ജെ​ട്ടി​യി​ലേ​ക്ക് 23ന് ​മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് ഗോ​ശ്രീ ജംഗ്ഷ​നി​ൽ​നി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും. വൈ​പ്പി​ൻ ജെ​ട്ടി​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ര​ക്ക് മൂ​ന്ന് രൂ​പ​യി​ൽനി​ന്ന് അ​ഞ്ചു രൂ​പ​യാ​ക്കിയാണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് .

മൂ​ന്ന് കി​ലോ​മീ​റ്റ​ർ എറ​ണാ​കു​ള​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് നാ​ലു രൂ​പ ചാ​ർ​ജ് ഈ​ടാ​ക്കു​ന്പോ​ഴാ​ണ് 600 മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള കൊ​ച്ചി-​വൈ​പ്പി​ൻ ഫെ​റി​യി​ൽ ചാ​ർ​ജ് അ​ഞ്ചു​രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ട് പു​തി​യ ജ​ങ്കാ​റും പു​തി​യ ബോ​ട്ടുജെ​ട്ടി​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഫോ​ർ​ട്ടുകൊ​ച്ചി​യി​ൽ ജ​ങ്കാ​ർ അ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​ൻ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ താ​ത്പ​ര്യ​മെ​ടു​ക്കാ​തി​രു​ന്ന​താ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ വൈ​കിയത്.
ഫെ​റി ബോ​ട്ട് മു​ങ്ങി 11 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ട് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​മ​റ്റ സ​ർ​വീ​സ് ന​ട​ത്താ​ൻ കോ​ർ​പ​റേ​ഷ​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.