ന​വ​ദ​ർ​ശ​ൻ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം നാളെ
Friday, October 20, 2017 1:02 PM IST
കൊ​ച്ചി:​ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ ന​വ​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർട്സ് കോ​ള​ജി​ലെ പാ​പ്പാ​ളി ഹാ​ളി​ൽ വച്ച് ഈ ​വ​ർ​ഷ​ത്തെ ന​വ​ദ​ർ​ശ​ൻ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും. വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ സ​മ്മാ​നി​ക്കും. ഈ ​വ​ർ​ഷം 2,883 കു​ട്ടി​ക​ൾ​ക്കാ​യി 1,00,05,000 രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്ന​ത്. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ ന​വ​ദ​ർ​ശ​ൻ 2009 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി സ്കോ​ള​ർ​ഷി​പ്പു​ക​ൾ നൽകു​ന്നു​ണ്ട്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ തു​ട​ർപ​രി​ശീ​ല​നം ന​ൽ​കു​ന്ന ജൂണി​യ​ർ സ​യ​ന്‍റി​സ്റ്റ്, സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും.