അ​മി​തവി​ല: ചെ​റാ​യി ബീ​ച്ചി​ലെ ഹോ​ട്ട​ലി​ൽ റെ​യ്ഡ് നടത്തി
Friday, October 20, 2017 1:02 PM IST
ചെ​റാ​യി: ചെ​റാ​യി ബീ​ച്ചി​ൽ ചി​ല ഭ​ക്ഷ​ണ ശാ​ല​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ങ്ങ​ൾ ന​ൽ​കി അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി വ്യാ​പ​ക​മാ​യ പ​രാ​തി​ക്കി​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഇ​ന്ന​ലെ ചെ​റാ​യി ബീ​ച്ചി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യായ്​ക്ക് സ​മീ​പ​മു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ റെ​യ്ഡ് ന​ട​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ൾ സാ​ധാ​ര​ണ പു​ട്ടും ക​ട​ല​യും ചാ​യ​യും ക​ഴി​ച്ച​തി​നു 85 രൂ​പ​യു​ടെ ബി​ല്ല് ന​ൽ​കി​യ​ത് ഇ​യാ​ൾ ചോ​ദ്യം ചെ​യ്തു. ഇ​ത്ര​യും രൂ​പ​യ്ക്കു​ള്ള ഗു​ണ​നി​ല​വാ​ര​മൊ​ന്നും ഭ​ക്ഷ​ണ​ത്തി​നു ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​യാ​ൾ ത​ർ​ക്കി​ച്ചു.

ഇ​തി​നു ക​ട​യു​ട​മ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​തെ ഇ​യാ​ളെ ആ​ക്ഷേ​പി​ച്ചു വി​ടുകയായിരുന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പ് അ​ടി​യ​ന്തി​ര​മാ​യി സ്ഥ​ല​ത്തെ​ത്തി ഹോ​ട്ട​ൽ റെ​യ്ഡ് ചെ​യ്ത​ത്. മാ​ത്ര​മ​ല്ല ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ മു​ന​ന്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.