നാ​ല് ക​ട​ക​ൾ​ക്ക് വ​ഴി ന​ൽ​കു​മെ​ന്ന് കെ​എം​ആ​ർ​എ​ൽ
Friday, October 20, 2017 1:00 PM IST
ആ​ലു​വ: മെ​ട്രോ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ല് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് കാ​ർ പാ​സേ​ജ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ലു​വ​യി​ലെ വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പു​തു​താ​യി വ​ഴി അ​നു​വ​ദി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ പേ​രി​ൽ ന​ട​പ്പാ​ത​യു​ടെ​യോ സൈ​ക്കി​ൾ​പാ​ത​യു​ടേ​യോ വീ​തി​യോ നീ​ള​മോ കു​റ​യ്ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ശേ​ഷം ക​ട​ക​ളി​ലേ​യ്ക്കു​ള്ള വ​ഴി പ്ര​ത്യേ​കം കോ​ൺ​ക്രീ​റ്റ് കു​റ്റി​ക​ൾ ഉ​പ​യോ​ഗി​ച്ച് വേ​ർ​തി​രി​ച്ചാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ണ​തോ​തി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.