ആ​ലു​വ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കു നിസംഗത
Friday, October 20, 2017 12:59 PM IST
ആ​ലു​വ: ആ​ലു​വ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​കു​ന്നു. നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ളോ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സേ​ന സി​വി​ൽ സ്റ്റേ​ഷ​നി​ൽ വ​ന്നു​പോ​കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​രു​ന്ന​ത് നാ​ലാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ടി ഓ​ഫീ​സി​ൽ ആ​ണ്. വി​ക​ലാം​ഗ​രും പ്രാ​യ​മാ​യ ആ​ളു​ക​ളും ലൈ​സ​ൻ​സി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി വ​രു​മ്പോ​ൾ ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ വ​ള​രെ‍​യേ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ അ​ര​യ്ക്ക് താ​ഴേ​യ്ക്ക് ത​ള​ർ​ന്ന ഷൈ​ൻ മോ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് പ​രീ​ക്ഷ​ക്ക് വ​ന്ന​പ്പോ​ൾ നാ​ലാം നി​ല​യി​ലേ​ക്ക് വീ​ൽ ചെ​യ​റി​ൽ എ​ടു​ത്തു​കൊ​ണ്ട് പോ​യാ​ണ് പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി​യ​ത്.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ സെ​ബി വി. ​ബാ​സ്റ്റി​ൻ വി​വ​രം അ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തു​ക​യും ത​ഹ​സി​ൽ​ദാ​ർ കെ.​ടി. സ​ന്ധ്യാ​ദേ​വി​യെ​യും, ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​എ​സ്. അ​യ്യ​പ്പ​ൻ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഷൈ​നി​നെ നാ​ലാം​നി​ല​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ മേ​നോ​ൻ, ടി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സെ​ബി വി. ​ബാ​സ്റ്റി​ൻ ത​ഹ​സി​ൽ​ദാ​രോ​ട് ആ​വ​ശ്യ​പ്പ​ട്ടു.