കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ ശ്രമം: നി​യ​ന്ത്ര​ണം​വി​ട്ട ട്രാൻ. ബസ് കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞു
Friday, October 20, 2017 12:57 PM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ച്ചു മാ​റ്റി​യ​തി​നെത്തുട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ് ബ​സുകളിലൊന്ന് കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞു. ആ​റൂ​ർ പേ​പ്പ​തി​യി​ലാ​ണ് റോ​ഡി​നു സ​മീ​പ​മു​ള്ള മ​തി​ലി​ലി​ടി​ച്ചു ബ​സ് കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ എം​സി റോ​ഡി​ൽ പേ​പ്പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി വ​ഴി​ക്ക​ട​വു സൂ​പ്പ​ർ ഫാ​സ്റ്റും മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്നു കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്കു​ള്ള ബ​സും നേ​ർ​ക്കു​നേ​ർ എ​ത്തി​യ​ത്. എ​തി​രേ വ​ന്ന സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​തി​രി​ക്കാ​ൻ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്നു​വ​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ർ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.