മ​ണ്ണു​ക​ട​ത്ത​ൽ : ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ്
Friday, October 20, 2017 12:57 PM IST
കോ​ത​മം​ഗ​ലം: ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ അ​ന​ധി​കൃ​ത മ​ണ്ണു​ക​ട​ത്ത​ൽ ന​ട​ന്നി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ടൗ​ണി​ലൂ​ടെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ടി​പ്പ​ർ ലോ​റി​ക​ളി​ൽ മ​ണ്ണ് ക​ട​ത്തി​യ​ത്.

രാ​ത്രി​യി​ൽ മ​ണ്ണെ​ടു​ക്ക​ലും കൊ​ണ്ടു​പോ​ക​ലു​മെ​ല്ലാം നിരോധി ച്ചിട്ടുള്ളതാണെങ്കിലും ഇ​ത് ലം​ഘി​ച്ചു​ള്ള ന​ട​പ​ടി​ക്കെ​തി​രേ പോ​ലീ​സും ക​ണ്ണ​ട​യ്ക്കു​കാ​യി​രു​ന്നെ ന്നാ ണ് ആരോപണം. ടൗ​ണി​ൽ സ്ഥി​രം പ​ട്രോ​ളിം​ഗ് ന​ട​ത്താ​റു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പോ​ലീ​സ് രാ​ത്രി മു​ഴു​വ​ൻ നീ​ണ്ടു​നി​ന്ന മ​ണ്ണു​ക​ട​ത്ത​ൽ ക​ണ്ട​തേ​യി​ല്ല. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ല​മാ​റ്റ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മാ​യി ക​ണ്ടാ​ണ് മ​ണ്ണു മാ​ഫി​യ​യും രം​ഗ​ത്തി​റ​ങ്ങി​യ​ത്.
പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മ​ണ്ണെ​ടു​പ്പും മ​ണ്ണു​ക​ട​ത്ത​ലും ന​ട​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മ​ണ്ണ് ക​ട​ത്ത​ലി​ന് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ പോ​ലി​സ് ടൗ​ണി​ൽ നി​ന്നു മാ​റി നി​ന്നു​വെ​ന്നും രൂ​ക്ഷ​മാ​യ ആ​രോ​പ​ണ​മു​ണ്ട്.