ഫെഡറൽ ബാ​ങ്ക് ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 20, 2017 12:57 PM IST
കോ​ത​മം​ഗ​ലം: നവീകരിച്ച ഫെ​ഡ​റ​ൽ ബാ​ങ്ക് കോ​ത​മം​ഗ​ലം ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ നി​ർ​വ​ഹി​ച്ചു. എ​ടി​എം ഉ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യും ലോ​ക്ക​റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ലും നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു സി​ജു പ്ര​സം​ഗി​ച്ചു.