സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Friday, October 20, 2017 12:53 PM IST
ആ​യ​വ​ന: വൈ​സ്മെ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. 23നു ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്യാ​ന്പ്. കൊ​ച്ചി​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന ല​ബോ​റ​ട്ട​റി​യി​ൽ മാ​മോ​ഗ്രാം ടെ​സ്റ്റും അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗും വ​ഴി വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ രോ​ഗ നി​ർ​ണ​യം ന​ട​ത്തും.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 150 പേ​ർ​ക്കാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ആ​യ​വ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ്, കാ​ലാ​ന്പൂ​ര് കൊ​യ​ക്കാ​ട​ൻ ഹാ​ർ​ഡ്‌​വ​യേ​ഴ്സ്, ഏ​നാ​ന​ല്ലൂ​ർ കു​ഴു​ന്പി​ത്താ​ഴം ക​ണ്ട​ത്തി​ക്കു​ടി​യി​ൽ സ്റ്റോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ണ്‍: 9946798339, 9656282347.