ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
Wednesday, October 18, 2017 1:27 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭീ​ക​ര​രു​ടെ പി​ടി​യി​ൽ നി​ന്ന് മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്. ഇ​ന്ന​ലെ ഉ​ച്ച​ കഴിഞ്ഞ് ര​ണ്ട​ര​യോ​ടെ എ​ത്തി​ച്ചേ​ർ​ന്ന അ​ദ്ദേ​ഹ​ത്തെ അ​സം​പ്ഷ​ൻ ഫോ​റോ​ന ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ . ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ, വി​കാ​രി ഫാ.​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ളും പൊ​തു​സ​മൂ​ഹ​വും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഫാ. ​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു.

തു​ട​ർ​ന്ന് വാദ്യമേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യി. ഫാ. ​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന് സ്വാ​ഗ​ത​മ​രു​ളി. ത​ങ്ക ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട ദി​വ​സ​മാ​ണി​തെ​ന്ന് മോ​ണ്‍ . ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ പ​റ​ഞ്ഞു.
ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ക്കു​ന്ന യേ​ശു​വി​ന്‍റെ ഒ​ന്നാ​മ​ത്തെ ശി​ഷ്യ​നാ​ണ് ഫാ. ​ഉ​ഴു​ന്നാ​ലി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യും വി​വി​ധ സം​ഘ​ട​ന​ക​ളും ഫാ. ​ഉ​ഴു​ന്നാ​ലി​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. വൈ​ദി​ക​രും സ​ന്യ​സ്ത​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ ച​ട​ങ്ങി​നെ​ത്തി. തു​ട​ർ​ന്ന് തു​റ​ന്ന ജീ​പ്പി​ൽ ഡോ​ണ്‍​ബോ​സ്കോ കോ​ള​ജ് അ​ങ്ക​ണ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് സ​ഖ​റി​യാ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​യി ഉ​ള്ളാ​ട്ടി​ൽ, ഫാ. ​ജോ​ബി ക​ണി​മ​റ്റ​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ചീ​പ്പു​ങ്ക​ൽ, ഫാ. ​സോ​ജ​ൻ പ​ന​ച്ചി​ക്ക​ൽ, ത​ഹ​സി​ൽ​ദാ​ർ എം.​ജെ. സ​ണ്ണി, സ​ലേ​ഷ്യ​ൻ സ​ഹ​കാ​രി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മോ​ണ്‍ . ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ, ഫാ. ​ഡാ​നി ജോ​സ​ഫ്, ഫാ. ​ഡോ. ജേ​ക്ക​ബ് മി​ഖാ​യേ​ൽ, സ്വാ​മി ആ​ന​ന്ദ​ജ്യോ​തി ജ്ഞാ​ന ത​പ​സ്വി, ടി.​എ​ൽ. സാ​ബു, ഖാ​ദ​ർ പ​ട്ടാ​ന്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ അ​നു​ഭ​വം പ​ങ്കു​വച്ചു.