പു​ഞ്ച​കൃ​ഷി​ക്ക് വി​ത്ത് ല​ഭി​ക്കാ​ൻ സ​ബ്സീ​ഡി തി​ര​ച്ച​ട​യ്ക്ക​ണം
Wednesday, October 18, 2017 11:13 AM IST
എ​ട​ത്വ: നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വീ​ണ്ടും പ്ര​ഹ​രം. പു​ഞ്ച​കൃ​ഷി​ക്ക് വി​ത്ത് ല​ഭി​ക്കാ​ൻ ര​ണ്ടാം​കൃ​ഷി​യു​ടെ സ​ബ്സീ​ഡി തി​രി​ച്ച​ട​യ്ക്ക​ണം. ആ​ർ​കെ​വി​വൈ പ​ദ്ധ​തി​പ്ര​കാ​രം ര​ണ്ടാം​കൃ​ഷി​യു​ടെ വി​ത്ത് സ​ബ്സീ​ഡി​യാ​യി ന​ൽ​കി​യ 18 രൂ​പ തി​രി​ച്ച​ട​യ്ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം.

അ​ടു​ത്ത പു​ഞ്ച​കൃ​ഷി​യു​ടെ വി​ത്ത് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വീ​ത്തി​ന്‍റെ 19 രൂ​പ ഉ​ൾ​പ്പെ​ടെ 37 രൂ​പ കൃ​ഷി​ഭ​വ​നി​ൽ കെ​ട്ടി​വെ​യ്ക്ക​ണം. ര​ണ്ടാം​കൃ​ഷി ക​ട​കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്കാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ പു​തി​യ നി​ർ​ദ്ദേ​ശം ഇ​രു​ട്ട​ടി ആ​യ​ത്. പു​ഞ്ച​കൃ​ഷി സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ കൃ​ഷി ഇ​റ​ക്ക​ണ​മെ​ങ്കി​ൽ ഇ​ര​ട്ടി പ​ണം ക​ർ​ഷ​ക​ർ ക​ണ്ടെ​ത്തേ​ണ്ടി വ​രും. സ​ബ്സീ​ഡി തു​ക തി​രി​ച്ച​ട​യ​ക്കു​ന്ന നി​ർ​ദ്ദേ​ശ​ത്തി​നെ​തി​രെ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.