കേ​ര​ളോ​ത്സ​വം
Wednesday, October 18, 2017 11:09 AM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ളോ​ത്സ​വം 27, 28 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന അ​റി​യി​ച്ചു. ല​ളി​ത ഗാ​നം, നാ​ടോ​ടി​പ്പാ​ട്ട്, ക​വി​താ​ലാ​പ​നം, ദേ​ശ​ഭ​ക്തി​ഗാ​നം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് എ​ന്നീ ക​ലാ​മ​ത്സ​ര​ങ്ങ​ളും 100 മീ​റ്റ​ർ ഓ​ട്ടം, 200 മീ​റ്റ​ർ ഓ​ട്ടം, 400 മീ​റ്റ​ർ ഓ​ട്ടം, ലോം​ഗ് ജം​പ്, വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, ഫു​ട്ബോ​ൾ, ക​ബ​ഡി, വ​ടം​വ​ലി എ​ന്നീ മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്.
ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് അ​ധി​വ​സി​ക്കു​ന്ന 15നും 35​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.