ആ​യൂ​ർ​വേ​ദ ദി​നാ​ഘോ​ഷം ന​ട​ത്തി
Wednesday, October 18, 2017 11:09 AM IST
ചേ​ർ​ത്ത​ല: ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പും ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ദേ​ശീ​യ ആ​യൂ​ർ​വേ​ദ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​രു​ത്തോ​ർ​വ​ട്ടം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ആ​ഘോ​ഷം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ജോ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡോ. ​എ.​പി. ശ്രീ​കു​മാ​ർ ആ​യൂ​ർ​വേ​ദ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

‌മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡോ. ​ശ്യാ​മ​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ. ജ​യ​ൻ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ജ്യോ​തി ന​ന്ദി​യും പ​റ​ഞ്ഞു. മു​ന്നോ​ടി​യാ​യി ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.