വ​ര​നു പ്രാ​യ​മാ​യി​ല്ല; വി​വാ​ഹം ക​ഴി​ക്കാ​നാ​കാ​തെ ക​മി​താ​ക്ക​ൾ മ​ട​ങ്ങി
Monday, March 20, 2017 11:00 AM IST
ക​റു​ക​ച്ചാ​ൽ: വ​ര​നു പ്രാ​യ​മാ​യി​ല്ല. വി​വാ​ഹം ക​ഴി​ക്കാ​നാ​കാ​തെ ക​മി​താ​ക്ക​ൾ മ​ട​ങ്ങി. ക​റു​ക​ച്ചാ​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലാ​ണ് സം​ഭ​വം.
കോ​ന്നി സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ക​റു​ക​ച്ചാ​ലി​നു സ​മീ​പ പ്ര​ദേ​ശ​ത്തെ പ​തി​നെ​ട്ടു​കാ​രി പ്ര​ണ​യ​ത്തി​ലാ​യി. ഇ​ന്ന​ലെ ഇ​രു​വ​രും ര​ജി​സ്റ്റ​ർ വി​വാ​ഹം ക​ഴി​ക്കാ​ൻ ക​റു​ക​ച്ചാ​ൽ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തി. വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പു​ഷ്പ​ഹാ​ര​ങ്ങ​ളു​മാ​യി കൂ​ടെ​യും.
ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​ര​ൻ പ​യ്യ​നാ​ണെ​ന്ന​റി​യു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ൻ ഇ​നി​യും ഒ​രു​മാ​സം കൂ​ടി വേ​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​പ്പോ​ൾ പ​യ്യ​ൻ സ​മ്മ​തി​ച്ചി​ല്ല. ഉ​ട​ൻ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് പ​യ്യ​ൻ ശാ​ഠ്യം പി​ടി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഒരു മാസം കഴിഞ്ഞു വിവാഹം നടത്താമെന്നു തീരുമാനിച്ച് വരനും കാ​മു​കി​യും ബ​ന്ധു​ക്ക​ളും മ​ട​ങ്ങി.
Loading...