വി.​മു​ര​ളീ​ധ​ര​ന്‍റെ കർഷക അധിക്ഷേപം സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക യൂ​ണി​യ​ൻ ജേ​ക്ക​ബ്
Wednesday, December 2, 2020 12:28 AM IST
പാ​ല​ക്കാ​ട്: കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്കെ​തി​രേ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണു ന​ട​ത്തി​യ​തെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക യൂ​ണി​യ​ൻ - ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ക​ർ​ഷ​ക​രു​ടെ ദി​ല്ലി ച​ലോ മാ​ർ​ച്ചി​ൽ സ​മ​രം ചെ​യ്യു​ന്ന​ത് യ​ഥാ​ർ​ത്ഥ​ത്തി​ൽ ക​ർ​ഷ​ക​ർ അ​ല്ലെ​ന്നും ഇ​ട​നി​ല​ക്കാ​രും ഏ​ജ​ന്‍റു​മാ​രും ആ​ണെ​ന്ന വി.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണ്.
ക​ർ​ഷ​ക​രേ​യും കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്താ​നു​ള്ള അ​വ​കാ​ശ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി ക​ർ​ഷ​ക​രോ​ടു മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ക്കാ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കും കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന​തു​മാ​യ ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു .ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി എ.​വൈ ,ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ,ഷി​ജു മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.